'1983' യ്ക്ക് ശേഷം ക്രിക്കറ്റ് പശ്ചാത്തലത്തില്‍ 'സച്ചിന്‍'; ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം റിലീസിംഗിന് ഒരുങ്ങുന്നു

തെങ്ങിന്‍ മടലു കൊണ്ടുള്ള ബാറ്റും ശീമക്കൊന്നയുടെ കമ്പ് സ്റ്റമ്പുമാക്കി, വഴിവരമ്പും വേലിയും ബൗണ്ടറിയാക്കിയും ക്രിക്കറ്റ് കളിച്ചുവളര്‍ന്ന മലയാളിയുടെ കുട്ടിക്കാലം സ്‌ക്രീനില്‍ തെളിയിച്ച ചിത്രമായിരുന്നു 1983. എബ്രിഡ് ഷൈനിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായെത്തിയ ചിത്രം 2014 ല്‍ പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു. ഇപ്പോഴിതാ അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ മറ്റൊരു ചിത്രവും മലയാളത്തില്‍ റിലീസിംഗിന് ഒരുങ്ങുകയാണ്. ധ്യാന്‍ ശ്രീനിവാസന്‍ നായകനായെത്തുന്ന സച്ചിന്‍ എന്ന ചിത്രമാണ് വീണ്ടും മലയാള സിനിമ പ്രേമികളിലേക്ക് ക്രിക്കറ്റിന്റെ ആവേശം എത്തിയ്ക്കുന്നത്.

ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രം ഒരു ഫാമിലി എന്റര്‍ടെയ്‌നറായാണ് ഒരുക്കിയിരിക്കുന്നത്. സച്ചിനോടുള്ള ആരാധനയുടെ പുറത്ത് അച്ഛന്‍ മകന് സച്ചിന്‍ എന്നു പേരിടുന്നതും, ക്രിക്കറ്റ് ആരാധകനായ മകനും അയാളുടെ പ്രണയവുമെല്ലാമാണ് സിനിമയുടെ പശ്ചാത്തലം. ചിത്രത്തില്‍ സച്ചിന്‍ എന്ന കഥാപാത്രമായി ധ്യാന്‍ എത്തുന്നു. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയായ നടി അന്ന രേഷ്മ രാജനാണ് സച്ചിനിലെ നായിക. അജു വര്‍ഗീസ്, മണിയന്‍പിള്ള രാജു, മാല പാര്‍വ്വതി, രശ്മി ബോബന്‍, സേതു ലക്ഷ്മി, ഹരീഷ് കണാരന്‍, രഞ്ജി പണിക്കര്‍, രമേഷ് പിഷാരടി, അപ്പാനി ശരത് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്.എല്‍ പുരം ജയസൂര്യയാണ്. നീല്‍ ഡി.കുഞ്ഞയാണ് സച്ചിന് വേണ്ടി മനോഹരമായ ഫ്രെയിമുകള്‍ ഒരുക്കുന്നത്. ജൂഡ് ആഗ്‌നേല്‍, ജൂബി നൈനാന്‍ എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം ഏപ്രില്‍ 12 ന് തിയേറ്ററുകളില്‍ എത്തും.

Read more

https://www.facebook.com/sachinmovie2018/videos/280781662642038/?__xts__[0]=68.ARCfn50hNWpkC18Uz8YycRij76Geavdggrrf4x5Sx-ZBLc_URlkRCxoMzTHuNDIQuovRb3lqq20-c-hEgCfgAZUTHoQJHBICo6zRoDBmW-6lQbCPrvKvSvWVpPfwcdXeGRQgj8we73rFyHlaVW3oDWwrVl-mgeLWlCcv3V5NE_102a06WIJRFnIgvHyDDuvf2n3LMjsbZoBzxIwxeuvHwMQTu7StP5bDi4IGtjBAswoqGS7NGbtgY6hZbwjxUM7P8cNqrfhN-fT6namut8V3TLI081J1EnE1W-Bo01tcKEqWX6Fiubm5UHJ1oW84xtk1HnqZefsWTR25HbS8gOwz21EPgOW221Ao1ZJM7_XsFk9KU1nuO3z52EhHPzU0amgzVWBv-M1xwaLvgHfzCLmkzY6RdtBwIbquSqaLliEt8H2E0lsCg79h5Ym_vrA2zH-jdtoQYxtqFYa3t8Zdklxu–jnOrc02ZUk8g-OZAhgh9ekhzZ24CI-XUsER1GYFUW9IP_06CgvLvAOY1U5gzAfUGcLCJD8gF5102MUuHNKsqJmXgQHp8gggPDubNLuWNR5z5BmTEh39ZGmbbCSQJcTTelEdaTE8UC5pkEoJwv3e17HRqakLE0unAUa5qSYWXoz6l06vaHjK1GdESFbRfNukeya9INYa73VzI4GWg71l5NrwxlKVPF98bWMMlvJ1LFaF8p1KQWTip46HKtg7eC9YmY2z415aTClDlKW79wn0Zg2pJOkxSgxndw7ENlWwRbu18mvCzZ0aaZrNGnufSTC7Uowxc1EGGzVLsrdgw5U3eg3iQfBdcY-0H5uwR4Q7invQqyAj49bgPI24ePjnaumNHp0U483XNI8T8iNVfdC1dVMFTfWKIl_Vylk2No0SHLzxknA0AK3BTyXH5rDmrHEQOHjiRXIeFr8SIMfvFf-X4-UrmfPjdy_q59B9Fnk-4oasXja3wZ6VEVi0lhAGVdfBwiXg16krRNZwt5cwdzdwe_wg_6UaD-aKBbyt0e0k8XM03-DoRjv5JO7ZaMbkE96ah-JXqu45_ch5Z3lCKQ-Rroorlez0qOpdytG9av4Tvod972FmxTsvix0x9fC3cVs6cl-nsnTi9VxgYf09kQpPNpTxsIKk8KhoXnO5x1fBSocknxQr0bgVsUM8zd847-7D0wEOO5niXgoF3o4Qn1PdxVg7j71Iv7c11iHKzWCumYgEo4arNr8JwDeDlTy0BWxIdsDAR0tGpyii_vD6uA_KaZJ-MLf38DULiX4I_hFB2BsgteTrUZQd2vA2aAZZ8r_igLITcB0J5JUIFSteE4GWSeEqyKIHvgC0RT5BbBmx10qkrF5LDy61WqNCeJO9DiqnWR99aZNoRYtKLBYcj-muGOOBn3FeKRNzBpuOr3PtEp2PWK6N8Gg9ji4DfS_goSricZjKlAM43GUklyUwnpu4hS6NawAIEexJfjOFr3DP6IcWvvejtAVZNBBguZlIC-gwao&__tn__=-R