നന്ദമൂരി ബാലകൃഷ്ണയ്ക്ക് കോവിഡ്

തെലുങ്ക് സൂപ്പര്‍ത്താരം നന്ദമൂരി ബാലകൃഷ്ണയ്ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇത് രണ്ടാം തവണയാണ് നടന്‍ കോവിഡ് ബാധിതനാകുന്നത്. താരത്തോട് അടുത്ത വൃത്തങ്ങള്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.

ദിവസങ്ങള്‍ക്ക് മുമ്പ് ചില ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ താരത്തിന് കൊവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു. നിലവില്‍ ബാലകൃഷ്ണ ഹോം ഐസൊലേഷനില്‍ കഴിയുകയാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളുകള്‍ ് ടെസ്റ്റ് ചെയ്യണമെന്ന് താരം അറിയിച്ചു.നിലവില്‍ ഗോപിചന്ദ് മലിനിനി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ബാലകൃഷ്ണ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

‘എന്‍ബികെ 107’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ശ്രുതി ഹാസന്‍ ആണ് നായിക. ദുനിയ വിജയ് ആണ് സിനിമയിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നവീന്‍ യേര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എസ് തമന്‍ സംഗീതം പകരുന്നു.