കോവിഡ് ടെസ്റ്റ് നെഗറ്റീവ്, ഐ.ജി ഗീത പ്രഭാകര്‍ ആയി വീണ്ടും എത്തുന്നതിന്റെ സന്തോഷത്തിലാണ്: ആശ ശരത്

Advertisement

കോവിഡ് ടെസ്റ്റ് നെഗറ്റീവായതിന്റെ സന്തോഷം പങ്കുവെച്ച് നടി ആശ ശരത്. ദൃശ്യം 2വില്‍ ഐജി ഗീത പ്രഭാകര്‍ ആയി അഭിനയിക്കാന്‍ ഒരുങ്ങുകയാണ് താരം. തിങ്കളാഴ്ചയാണ് ദൃശ്യം 2വിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. കോവിഡ് പ്രതിസന്ധികള്‍ തുടരുന്ന സാഹചര്യത്തില്‍ അണിയറ പ്രവര്‍ത്തകര്‍ക്കെല്ലാം ടെസ്റ്റ് നടത്തിയ ശേഷമാണ് ഷൂട്ടിംഗ് ആരംഭിക്കുന്നത്.

”കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് കിട്ടി. ഇനി ദൃശ്യം 2വുമൊത്തുള്ള യാത്രയ്ക്ക് തുടക്കം. ഐജി ഗീത പ്രഭാകര്‍ ആയി വീണ്ടുമെത്തുന്നതിന്റെ സന്തോഷത്തിലാണ് ഞാന്‍. ജീവിതത്തിലെ തന്നെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം. നിങ്ങളുടെ പ്രാര്‍ത്ഥനയും അനുഗ്രവും വേണം” എന്നാണ് ആശ ശരത് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

Finally , here we are!!!! With the official Covid negative reports to start our most awaited journey in Drishyam 2…I…

Posted by Asha sharath on Tuesday, September 22, 2020

മോഹന്‍ലാലിന്റെ ജന്മദിനത്തിലാണ് സൂപ്പര്‍ ഹിറ്റ് ചിത്രമായ ദൃശ്യത്തിന്റെ രണ്ടാം ഭാഗമായി ദൃശ്യം 2 പ്രഖ്യാപിച്ചത്. പാലക്കാട് ആയുര്‍വേദ കേന്ദ്രത്തിലെ ചികിത്സ പൂര്‍ത്തിയാക്കിയ ശേഷം സെപ്റ്റംബര്‍ 26-ന് ആണ് മോഹന്‍ലാല്‍ ലൊക്കേഷനിലെത്തുക. ദൃശ്യം ആദ്യഭാഗത്തിലെ എല്ലാ താരങ്ങളും രണ്ടാം ഭാഗത്തിലും എത്തുന്നുണ്ട്.

മീന, അന്‍സിബ, എസ്തര്‍, സിദ്ദിഖ്, ആശാ ശരത്ത്, സായ്കുമാര്‍, മുരളി ഗോപി, ഗണേഷ് കുമാര്‍, സുമേഷ്, ആദം അയൂബ്, അഞ്ജലി നായര്‍, അജിത് കൂത്താട്ടുകുളം എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചു കൊണ്ടാണ് ചിത്രീകരണം. ആദ്യ പത്ത് ദിവസം ഇന്‍ഡോര്‍ ഷൂട്ടിംഗും, തുടര്‍ന്ന് തൊടുപുഴയിലേക്ക് ഷിഫ്റ്റ് ചെയ്യും.