കാശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകം സംബന്ധിച്ച വിവാദപരാമര്‍ശം; സായ് പല്ലവിയ്‌ക്ക് എതിരെ കേസെടുത്തു

വിവാദപരാമര്‍ശത്തില്‍ നടി സായ് പല്ലവിയ്‌ക്കെതിരെ കേസെടുത്തു.കാശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകവും പശുവിന്റെ പേരില്‍ മുസ്ലീങ്ങളെ കൊല്ലുന്നതും തമ്മില്‍ വ്യത്യാസമില്ലെന്ന പരാമര്‍ശത്തില്‍ തെന്നിന്ത്യന്‍ താരം സായ് പല്ലവിക്കെതിരെ പൊലീസ് കേസെടുത്തു. ബജ്റംഗ്ദള്‍ നേതാക്കള്‍ സായ് പല്ലവിയ്‌ക്കെതിരെ ഹൈദരാബാദിലെ സുല്‍ത്താന്‍ ബസാര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

പരാതിക്കൊപ്പം നടിയുടെ 27 സെക്കന്‍ഡ്‌സ് ദൈര്‍ഘ്യമുള്ള വിഡിയോ ക്ലിപ്പും ലഭിച്ചിട്ടുണ്ട്. ‘വിരാട പര്‍വ്വം’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് സായ് പല്ലവിയുടെ പരാമര്‍ശം.

നടിയുടെ വാക്കുകള്‍
”ഞാന്‍ ഒരു നിഷ്പക്ഷ ചുറ്റുപാടിലാണ് വളര്‍ന്നത്, ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും കുറിച്ച് ഞാന്‍ കേട്ടിട്ടുണ്ട്, പക്ഷേ, ആരാണ് ശരി, ആരാണ് തെറ്റ് എന്ന് എനിക്ക് പറയാന്‍ കഴിയില്ല. കശ്മീരി പണ്ഡിറ്റുകള്‍ എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് കാശ്മീര്‍ ഫയല്‍സ് എന്ന സിനിമ കാണിക്കുന്നു.

പശുവിനെ കൊണ്ടു പോയതിന് മുസ്ലിമാണെന്ന് സംശയിച്ച് ഒരാളെ കൊലപ്പെടുത്തിയ സംഭവം അടുത്തിടെ ഉണ്ടായി. ആളെ കൊലപ്പെടുത്തിയ ശേഷം അക്രമികള്‍ ‘ജയ് ശ്രീറാം’ മുദ്രാവാക്യം മുഴക്കി. കശ്മീരില്‍ നടന്നതും അടുത്തിടെ നടന്നതും തമ്മില്‍ എവിടെയാണ് വ്യത്യാസം