സ്റ്റേജ് ഷോയിക്കിടെ കൊമേഡിയന്‍ വേദിയില്‍ കുഴഞ്ഞു വീണു മരിച്ചു; അഭിനയമെന്ന് തെറ്റിദ്ധരിച്ച് കാണികള്‍

ദുബായില്‍ സ്റ്റേജ് ഷോയ്ക്കിടെ സ്റ്റാന്റപ്പ് കൊമേഡിയന്‍ വേദിയില്‍ കുഴഞ്ഞു വീണു മരിച്ചു. ഇന്ത്യന്‍ വംശജനായ മഞ്ജുനാഥ് നായിഡു (36) ആണ് മരിച്ചത്. ഹൃദയസ്തംഭനമായിരുന്നു മരണകാരണം. അബുബാദിയില്‍ ജനിച്ച മഞ്ജുനാഥ് കുറേക്കാലമായി ദുബായിലാണ് താമസിച്ചിരുന്നത്. മാതാപിതാക്കള്‍ നേരത്തേ തന്നെ മരിച്ച മഞ്ജുനാഥിന് ഒരു സഹോദരന്‍ മാത്രമാണുള്ളത്.

ഷോയ്ക്കിടെ തളര്‍ച്ച തോന്നിയ മഞ്ജുനാഥ് വേദിയിലിട്ടിരുന്ന ഒരു ബെഞ്ചില്‍ ആദ്യം ഇരുന്നു. ശേഷം നിലത്തേക്ക് വീഴുകയായികരുന്നു. കാണികളെ ചിരിപ്പിക്കാനായി തമാശ കാണിക്കുകയാണെന്ന് ആദ്യം കരുതിയത്. പിന്നീട് സംഗതി അഭിനയമല്ലെന്ന് മനസ്സിലാക്കി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വിഷാദത്തെ അതിജീവിച്ച കഥ തമാശരൂപേണ കാണികളോട് മഞ്ജുനാഥ് പറയുകയായിരുന്നു. ഇതിനിടെ മഞ്ജുനാഥ് വേദിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു.