മീശ പിരിച്ച് മേഘവും; സൈനികന്റെ ഫോട്ടോ കണ്ട് മോഹന്‍ലാലും വിളിച്ചു!

മേഘങ്ങള്‍ ചിലപ്പോ മാലാഖയുടെ രൂപത്തില്‍ വന്ന് വഴി കാണിക്കും എന്നാല്‍ ഇത്തവണ മേഘമെത്തിയത് മോഹന്‍ലാലിന്റെ രൂപത്തിലാണെന്ന് ഒരു സൈനിക ഉദ്യോഗസ്ഥന്‍. ഉടന്‍ തന്നെ മേഘത്തിന്റെ ഫോട്ടോയും എടുത്തു. ഫോട്ടോ കണ്ട് ഇഷ്ടതാരത്തിന്റെ വിളിയും വന്നു.

ആകാശത്ത് കണ്ട മേഘത്തിനെയാണ് നടന്‍ മോഹന്‍ലാലായി സൈനിക ഉദ്യോഗസ്ഥന്‍ ഷാമില്‍ കണ്ടാശ്ശേരി കണ്ടത്. ഹൈദരബാദില്‍ സൈനികനായ ഷാമില്‍ സൈനിക കേന്ദ്രത്തിലെ പൊതു കുളിസ്ഥലത്ത് കുളിക്കാന്‍ പോയപ്പോഴാണ് മേഘത്തിന് മോഹന്‍ലാലിന്റെ ഛായയുണ്ടെന്ന് തോന്നിയത്.

ഉടന്‍ ഫോട്ടോ എടുത്ത് മീശയും കണ്ണും വരച്ച് ചേര്‍ത്തതോടെ മോഹന്‍ലാലിന്റെ സാദൃശ്യവുമായി. ഫോട്ടോ സുഹൃത്തുക്കള്‍ക്ക് അയക്കുകയും ചെയ്തു. ഫോട്ടോ മോഹന്‍ലാലിന്റെ ശ്രദ്ധയില്‍ പെട്ടതോടെ ഷാമിലിനെ താരം ഫോണില്‍ വിളിക്കുകയായിരുന്ന