മദ്യപിച്ചും മയക്കുമരുന്ന് ഉപയോഗിച്ചും ജന്മദിനാഘോഷം; നെറ്റ്ഫ്‌ളിക്‌സ് സീരിസിനെതിരെ ബാലാവകാശ കമ്മീഷന്‍

നെറ്റ്ഫ്‌ളിക്‌സ് സീരിസ് “ബോംബെ ബീഗംസി”നെതിരെ ദേശീയ ബാലാവകാശ കമ്മീഷന്‍. സീരിസ് നെറ്റ്ഫ്ളിക്സില്‍ നിന്ന് നീക്കം ചെയ്യണമെന്നും 24 മണിക്കൂറിനുള്ളില്‍ അണിയറപ്രവര്‍ത്തകര്‍ വിശദീകരണം നല്‍കണമെന്നും ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കുട്ടികളെ മോശമായി ചിത്രീകരിക്കുന്നുവെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. സീരീസില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ജന്മദിനാഘോഷം കാണിക്കുന്നുണ്ട്. മദ്യപിക്കുന്നതും മയക്കുമരുന്നു ഉപയോഗിക്കുന്നതുമായ രംഗങ്ങളാണ് കാണിക്കുന്നത്.

ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നു എന്ന് കമ്മീഷന്‍ പറയുന്നു. അവംകൃത ശ്രീവാസ്തവ സംവിധാനം ചെയ്ത ബോംബെ ബീഗംസ് മാര്‍ച്ച് 8ന് ആണ് റിലീസ് ചെയ്തത്. ആറ് എപ്പിസോഡുകളിലായാണ് സീരീസ് കഥ പറയുന്നത്.

പൂജ ഭട്ട്, ഷഹാന ഗോസാമി, അമൃത സുഭാഷ്, പ്ലബിത ബോര്‍താക്കൂര്‍, ആധ്യ ആനന്ദ്, രാഹുല്‍ ബോസ്, ഇമാദ് ഷാ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍. മുംബൈ പശ്ചാത്തലമാക്കിയാണ് കഥ പറയുന്നത്.