പാതിരിയെ പ്രണയിച്ച പെണ്‍കുട്ടി വീണ്ടും നായികയായ ഷോര്‍ട്ട് ഫിലിം

പാതിരിയെ പ്രണയിച്ച പെണ്‍കുട്ടിയുടെ കഥ പറഞ്ഞ വൈറല്‍ ഷോര്‍ട്ട് ഫിലിമിലെ നായിക വീണ്ടും മറ്റൊരു ഷോര്‍ട്ട് ഫിലിമിലൂടെ വീണ്ടും. ചെരുപ്പു പുരാണത്തിലൂടെയാണ് അനീഷ ഉമ്മര്‍ വീണ്ടും നായികയായി എത്തുന്നത്. ടിഎസ് പടന്ന, സാജിദ് യാഹിയ എന്നിവരും ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കുന്നുണ്ട്.

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന മോഹന്‍ലാല്‍ സിനിമ കാണാന്‍ പോയി പ്രണയത്തിലാവുന്നവരുടെ ജീവിതത്തില്‍ ഒരു ചെരുപ്പു വഹിക്കുന്ന പങ്കിന്റെ കഥയാണ് ചെരുപ്പു പുരാണം പറയുന്നത്.

ആനന്ദ് ദാസ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചെരുപ്പ് പുരാണത്തിന്റെ സംഗീതം പ്രകാശ് അലക്‌സാണ്.