'ചെരാതുകൾ തോറും എന്ന ഗാനം ഒരു മാസ്റ്റർപീസ്'; പ്രശംസിച്ച്  അര്‍ജിത് സിംഗ്

കുമ്പളങ്ങി നൈറ്റ്സിലെ  “ചെരാതുകൾ തോറും”  എന്ന ഗാനം  ഒരു മാസ്റ്റർ പീസാണെന്ന്   ബോളിവുഡ് ഗായകൻ അർജിത്ത് സിംഗ് ഗാനത്തിന്റെ വീഡിയോയും  അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

ഇതിന് തൊട്ട് പിന്നാലെ പ്രതികരണവുമായി ഗാനം ആലപിച്ച സിത്താരയുമെത്തി. “ചെരാതുകള്‍ കൊണ്ടു  വരുന്ന സന്തോഷം” എന്നാണ് സിത്താര  ഇതിന് മറുപടിയായി എഴുതിയത്

“തും ഹി ഹോ”, “സനം രെ”,”മുസ്‌കുരാനേ കീ വജാ” എന്നിങ്ങനെ നിരവധി ഹിറ്റുകളാണ് അർജിത് സിംഗ് സമ്മാനിച്ചിട്ടുള്ളത്. ഗുജറാത്തി, തമിഴ്, തെലുങ്ക്, മറാത്തി, അസമീസ്, കന്നഡ എന്നീ ഭാഷകളിലും അദ്ദേഹം പാടിയിട്ടുണ്ട്.

കുമ്പളങ്ങി നൈറ്റ്സിലെ എല്ലാ പാട്ടുകളും പ്രേക്ഷകർ നെഞ്ചോട് ചേർത്തവയാണ്. ചിത്രത്തിലെ “ഉയിരിൽ തൊടും”,”ചെരാതുകൾ തോറും” തുടങ്ങിയ ഗാനങ്ങൾക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്.   കവി അൻവർ അലി രചിച്ച് സുഷിൻ ശ്യാമാണ് ഈ ഗാനങ്ങളുടെ  സംഗീത സംവിധാനം നിർവഹിച്ചത്.