മമ്മൂട്ടി ചിത്രം നടന്നില്ല, അങ്ങനെയാണ് എന്നെ കാണാന്‍ എത്തിയത്: ലിജോ ജോസ് പെല്ലിശ്ശേരിയെ കുറിച്ച് ചെമ്പന്‍ വിനോദ്

മലയാളത്തില്‍ ഒരുപാട് ആരാധകരുള്ള സംവിധായകരില്‍ ഒരാളാണ് ലിജോ ജോസ് പെല്ലിശ്ശേരി. ‘നായകന്‍’ മുതല്‍ ‘ജല്ലിക്കെട്ട്’ വരെ ഗംഭീര ചിത്രങ്ങളാണ് അദ്ദേഹം സമ്മാനിച്ചിട്ടുള്ളത്. അന്തരാഷ്ട്ര ചലചിത്ര മേളകളിലും കയ്യടികളോടെയാണ് പെല്ലിശ്ശേരി ചിത്രങ്ങള്‍ സ്വീകരിക്കപ്പെടുന്നത്. പെല്ലിശ്ശേരിയുടെ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് ചെമ്പന്‍ വിനോദ് ജോസ്.

മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം പെല്ലിശ്ശേരി പ്രഖ്യാപിച്ചിരുന്നു. ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മ്മിക്കാനൊരുങ്ങിയ ചിത്രം നടന്നില്ല. ആ പ്രൊജക്ട് മാറ്റി വച്ച് സമയത്താണ് പെല്ലിശ്ശേരി തന്നെ കാണാന്‍ എത്തിയതെന്നും ‘അങ്കമാലി ഡയറീസി’ല്‍ താന്‍ അഭിനയിക്കുന്നതും എന്നാണ് ചെമ്പന്‍ വിനോദ് പറയുന്നത്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെ വഴിത്തിരിവായ ചിത്രമാണ് അങ്കമാലി ഡയറീസ്. ചിത്രം ഓള്‍ ഇന്ത്യ ലെവലില്‍ സ്വീകാര്യത നേടിയിരുന്നു. ആന്റണി വര്‍ഗീസ്, അപ്പാനി ശരത്, ടിറ്റോ വില്‍സണ്‍, അന്നാ രാജന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്.