ട്രാഫിക് ബ്ലോക്കിലും സെല്‍ഫി എടുത്ത് മഞ്ജു, കൂടെ സണ്ണി വെയ്‌നും; 'ചതുര്‍മുഖ'ത്തിലെ ആദ്യ വീഡിയോ സോംഗ് പുറത്ത്

മഞ്ജു വാര്യരും സണ്ണി വെയ്നും കേന്ദ്ര കഥാപാത്രങ്ങളാകുന്ന “ചതുര്‍മുഖം” ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്ത്. ശ്വേത മോഹന്‍ ആലപിച്ച “”മായ കൊണ്ട് കാണാക്കൂടൊരുക്കി”” എന്ന ഗാനമാണ് എത്തിയിരിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഡോണ്‍ വിന്‍സെന്റ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

മലയാളത്തിലെ ആദ്യ ടെക്നോ-ഹൊറര്‍ ചിത്രമായാണ് ചതുര്‍മുഖം ഒരുങ്ങുന്നത്. കമല ശങ്കര്‍, സലില്‍ വി. എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിഷ്വല്‍ ഗ്രാഫിക്സിന് പ്രാധാന്യം നല്‍കി കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ മഞ്ജു വാര്യരുടെ ആക്ഷന്‍ സീക്വന്‍സുകളുമുണ്ട്. അലന്‍സിയര്‍, നിരഞ്ജന അനൂപ് തുടങ്ങിയവരും ചതുര്‍മുഖത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കഴിഞ്ഞ ദിവസം നടന്ന പ്രസ് മീറ്റില്‍ ചിത്രത്തിലെ നാലാമത്തെ മുഖമായ സ്മാര്‍ട്‌ഫോണ്‍ അമിയറപ്രവര്‍ത്തകര്‍ പരിചയപ്പെടുത്തിയിരുന്നു. ഒരു സ്മാര്‍ട്ട് ഫോണിനൊപ്പം നില്‍ക്കുന്ന കഥാപാത്രങ്ങളുടെ സ്പൂക്കി മോഷന്‍ പോസ്റ്ററും, സിനിമയ്ക്കു വേണ്ടി ഒരുക്കിയ കൗതുകരമായ റിംഗ്ടോണും ലോഞ്ച് ചെയ്തിരുന്നു. ജിസ് ടോംസ് മൂവീസിന്റെ ബാനറില്‍ ജിസ് ടോംസും ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. അഭിനന്ദ് രാമാനുജം ഛായാഗ്രഹണവും ഡോണ്‍ വിന്‍സെന്റ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു. സന്‍ജോയ് അഗസ്റ്റിന്‍, ബിബിന്‍ ജോര്‍ജ്, ലിജോ പണിക്കര്‍, ആന്റണി കുഴിവേലില്‍ എന്നിവര്‍ കോ-പ്രൊഡ്യൂസ് ചെയ്യുന്ന ചിത്രത്തില്‍ ബിനീഷ് ചന്ദ്രനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

Read more

കല-നിമേഷ് എം താനൂര്‍, എഡിറ്റിംഗ്-മനോജ്, മേക്കപ്പ്-രാജേഷ് നെന്മാറ, കോസ്റ്റ്യൂം-സമീറ സനീഷ്, വിഎഫ്എക്സ്-പ്രോമിസ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-സ്യമന്തക് പ്രദീപ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷബീര്‍ മലവട്ടത്ത്, സ്റ്റില്‍സ്-രാഹുല്‍ എം സത്യന്‍, ഡിസൈന്‍സ്-ഗിരീഷ് വി.സി.