സിബിഐ ഇനി ഒടിടിയില്‍

മമ്മൂട്ടിയെ നായകനാക്കി കെ മധു സംവിധാനം ചെയ്ത ‘സിബിഐ 5 ദി ബ്രെയിന്‍’ ഇനി ഒടിടിയില്‍ . ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയ നെറ്റ്ഫ്‌ലിക്‌സില്‍ തന്നെ ചിത്രം പ്രദര്‍ശിപ്പിച്ചു തുടങ്ങി. സിബിഐ സീരീസിലെ അഞ്ചാമത്തെ ചിത്രമാണിത്.

മെയ് ഒന്നിന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. 13 വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകനും തിരക്കഥാകൃത്തും നടനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ടായിരുന്നു. സിബിഐ സീരീസിലെ നാലാം ചിത്രം ഇറങ്ങിയത് 2015ല്‍ ആയിരുന്നു.

മമ്മുട്ടിക്ക് പുറമെ, മുകേഷ്, ജഗതി ശ്രീകുമാര്‍, രഞ്ജി പണിക്കര്‍, അനൂപ് മേനോന്‍, സായികുമാര്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, രമേശ് പിഷാരടി, ജയകൃഷ്ണന്‍, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, കോട്ടയം രമേശ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്ണന്‍, ആശാ ശരത്ത്, അന്നാ രേഷ്മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക മേനോന്‍, മാളവിക നായര്‍, സ്വാസിക എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.

സ്വര്‍ഗ്ഗചിത്രയുടെ ബാനറില്‍ അപ്പച്ചനാണ് നിര്‍മാണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ബാബു ഷാഹിര്‍, അസോസിയേറ്റ് ഡയറക്ടര്‍-ബോസ് വി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-അരോമ മോഹന്‍, ആര്‍ട്ട് ഡയറക്ടര്‍-സിറിള്‍ കുരുവിള, കോസ്റ്റ്യൂം-സ്റ്റെഫി സേവ്യര്‍, മേക്കപ്പ്- പ്രദീപ് രംഗന്‍, സ്റ്റില്‍സ്സലീഷ് കുമാര്‍.ചിത്രത്തിന്റെ സാറ്റ്‌ലൈറ്റ് അവകാശങ്ങള്‍ നേടിയിരിക്കുന്നത് സൂര്യ ടിവിയാണ്.