ശ്രീനാഥ് ഭാസിക്ക് നായികയെ വേണം; 'മുത്തം നൂറ്‌വിധം' ഒരുങ്ങുന്നു

ശ്രീനാഥ് ഭാസി നായകനാവുന്ന “മുത്തം നൂറ്‌വിധം” ചിത്രത്തിലേക്ക് നായികയെ ആവശ്യമുണ്ട്. പുതുമുഖത്തിനായുള്ള അന്വേഷണത്തിലാണ് അണിയറപ്രവര്‍ത്തകര്‍. പ്രണയ കഥയാണ് മുത്തം നൂറ്‌വിധം പറയുന്നത്. ഗിരീഷ് മനോ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം സ്‌കൈ ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്നത്.

നീ കോ ഞ ചാ, ലവ കുശ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ഗിരീഷ് മനോ. ചിത്രത്തിന്റെ ടീസര്‍ അടുത്തിടെ പുറത്തു വിട്ടിരുന്നു. നിരവധി പ്രണയരംഗങ്ങള്‍ ഒരുമിച്ച് ചേര്‍ത്താണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. സംഗീതത്തിന് വളരെ പ്രാധാന്യമുള്ള ചിത്രമായ മുത്തം നൂറുവിധത്തിന്റെ സംഗീത സംവിധാനം നവാഗതനായ മുന്ന പി എസ് ആണ് നിര്‍വഹിക്കുന്നത്.

ഡാനി റെയ്മണ്ട് ആണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഗൗതം വാസുദേവ് മേനോന്റെ അച്ചം യെന്‍പത് മടമേയടാ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ഛായാഗ്രാഹകന്‍ ആയിരുന്നു ഡാനി റെയ്മണ്ട്.

Read more

ഉടന്‍ തന്നെ ചിത്രീകരണം ആരംഭിക്കാന്‍ പോകുന്ന ചിത്രം ഇപ്പോള്‍ പ്രീ പ്രൊഡക്ഷനിലാണ്. എറണാകുളം, വര്‍ക്കല, ആസാം, ലെ ലഡാക് എന്നിവടിങ്ങളില്‍ ആയിരിക്കും ചിത്രീകരണം നടക്കുക.