ചിത്രീകരണത്തിനിടെ കാർ തടാകത്തിലെയ്ക്ക് മറിഞ്ഞു; സാമന്തയ്ക്കും വിജയ് ദേവർകൊണ്ടയ്ക്കും പരിക്ക്

ഷൂട്ടിങ്ങിനിടെ കാർ തടാകത്തിലെയ്ക്ക് മറിഞ്ഞ് സാമന്തയ്ക്കും വിജയ് ദേവർകൊണ്ടയ്ക്കും പരിക്ക്. കാശ്മീരിൽ വെച്ച് ചിത്രത്തിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം. ഇരുവരും സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് തടാകത്തിലേക്ക് മറിയുകയായിരുന്നു.

അതിവേ​ഗം കാറോടിക്കുന്ന ഒരു രം​ഗം ചിത്രീകരിക്കുന്നതിനുടെയാണ് കാർ തടാകത്തിൽ മറിഞ്ഞതെന്നും പെട്ടെന്നു തന്നെ പ്രഥമശുശ്രൂഷ നൽകിയുയെന്നും ചിത്രത്തിന്റെ അണിയറപ്രവർത്തകർ വ്യക്തമാക്കി. വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിക്കുന്ന റൊമാന്റിക് കോമഡി ചിത്രമാണ് ‘ഖുഷി’.

എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചുകൊണ്ടായിരുന്നു ചിത്രീകരണം നടത്തിയത് എന്നും അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു. ശിവ നിർവാണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഖുഷി ഡിസംബർ 23 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് ഫസ്റ്റ് ലുക്കിലൂടെ അണിയറപ്രവത്തകർ അറിയിച്ചു.

\ജയറാം, സച്ചിൻ ഖേദാകർ, മുരളി ശർമ്മ, ലക്ഷ്മി, അലി, രോഹിണി, വെണ്ണേല കിഷോർ, രാഹുൽ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാർ, ശരണ്യ എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.