സസ്‌പെന്‍സ് നിറച്ച് 'ബ്രദേര്‍സ് ഡേ', ഇന്ന് തിയേറ്ററുകളില്‍

ഷാജോണ്‍-പൃഥിരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന “ബ്രദേര്‍സ് ഡേ” ഇന്ന് തീയേറ്ററുകളിലേക്ക്. ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ച് പ്രതീക്ഷകളേറെയാണ്. ലൂസിഫറി”നും “പതിനെട്ടാംപടി”ക്കും ശേഷം കോമഡി ട്രാക്കില്‍ ഒരു ഫാമിലി എന്റര്‍ടെയിനറായാണ് പൃഥിരാജ് എത്തുന്നത്.

വിജയരാഘവന്‍, ഐശ്വര്യ ലക്ഷ്മി, തമിഴ് നടന്‍ പ്രസന്ന, പ്രയാഗാ മാര്‍ട്ടിന്‍, , മഡോണ സെബാസ്റ്റിന്‍, മിയ ജോര്‍ജ്ജ്, ധര്‍മജന്‍, കോട്ടയം നസീര്‍, പൊന്നമ്മ ബാബു, കൊച്ചു പ്രേമന്‍ സ്ഫടികം ജോര്‍ജ്ജ്, ശിവജി ഗുരുവായൂര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ജിത്തു ദാമോദറാണ് ഛായാഗ്രഹണം.

ട്രാഫിക്, ഹൗ ഓള്‍ഡ് ആര്‍ യൂ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ച ലിസ്റ്റിന്‍ സ്റ്റീഫന്‍ മാജിക് ഫ്രെയിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രമാണിത്. ഫോര്‍ മ്യൂസിക് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. നേരത്തെ പുറത്തെത്തിയ ടീസറും പോസ്റ്ററുകളും ആരാധകര്‍ ഏറ്റെടുത്തിരുന്നു.