പൃഥ്വിക്ക് പിറന്നാള്‍ സമ്മാനം ഒരുക്കി 'ബ്രോ ഡാഡി' ടീം; വിഡിയോ

ജന്മദിനം ആഘോഷിക്കുന്ന പൃഥ്വിരാജ് സുകുമാരന് പിറന്നാള്‍ സമ്മാനവുമായി ‘ബ്രോ ഡാഡി’ ടീം. ബ്രോ ഡാഡിയുടെ ചിത്രീകരണസമയത്തെ പൃഥ്വിയുടെ രസകരമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ വിഡിയോ ആണ് അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തത്.

ലൂസിഫറിനു ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി. മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്നു.

മോഹന്‍ലാല്‍, പൃഥ്വിരാജ്, മല്ലിക സുകുമാരന്‍, ലാലു അലക്‌സ്, ഉണ്ണി മുകുന്ദന്‍, മീന, കനിഹ, കല്യാണിപ്രിയദര്‍ശന്‍ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.