‘ഹിന്ദുദൈവങ്ങളെ മോശമായി ചിത്രീകരിച്ചു’; 'താണ്ഡവ്' നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി

ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച്
ആമസോണ്‍ പ്രൈം സീരിസിനെതിരെ പരാതിയുമായി ബി.ജെ.പി.  ജനുവരി 15 ന് റിലീസ് ചെയ്ത താണ്ഡവ് വെബ് സീരിസ് നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് കേന്ദ്ര വാർത്ത പ്രക്ഷേപണ മന്ത്രിക്കാണ് ബിജെപി പരാതി നൽകിയിരിക്കുന്നത്.

താണ്ഡവില്‍ ഹിന്ദുദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് ഇവരുടെ ആരോപണം.

റിലീസിന് പിന്നാലെ  സീരിസിനെതിരെ നിരവധിപേർ രംഗത്തെത്തിയിരുന്നു. ബിജെപി എംപി മനോജ്‌ കൊട്ടക്ക് ഉൾപ്പടെ നിരവധിപേർ സീരിയതിനെതിരെ പരസ്യമായി വിമർശിച്ചിരുന്നു.

നടൻ സെയ്ഫ് അലി ഖാൻ, സംവിധായകൻ അലി അബ്ബാസ് സഫർ എന്നിവർക്കെതിരെ ചണ്ഡീഗഡ് പൊലീസിനും പരാതി നൽകിയിട്ടുണ്ട്. സീരീസ് നിരോധിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം.