‘സത്യം പറഞ്ഞാ വിശ്വസിക്കുവോ?’; ബിജു മേനോന്‍-സംവൃത ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു

Gambinos Ad

മലയാള സിനിമയിലെ മുന്‍നിര നായികമാരിലൊരാളായിരുന്ന സംവൃത സുനില്‍ ഒരിടവേളയ്ക്ക് ശേഷം മടങ്ങിയെത്തുന്ന ബിജുമേനോന്‍ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ?’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ജി പ്രജിത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.

Gambinos Ad

അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ ഇടം നേടിയ സംവൃത വിവാഹത്തോടെയാണ് സിനിമാരംഗത്ത് നിന്ന് വിട്ടുനിന്നത്. ചിത്രത്തില്‍ തനി നാട്ടിന്‍പുറത്തുകാരിയായി എത്തുന്ന സംവൃത ബിജു മേനോന്റെ ഭാര്യയുടെ വേഷമായിരിക്കും അവതരിപ്പിക്കുക. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന് വേണ്ടി കഥയെഴുതിയ സജീവ് പാഴൂര്‍ രചന നിര്‍വ്വഹിക്കുന്ന ഈ ചിത്രം ഉര്‍വ്വശി തിയേറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം. തോമസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

അലന്‍സിയര്‍ , സൈജു കുറുപ്പ് . സുധി കോപ്പ, സുധീഷ്, ശ്രീകാന്ത് മുരളി, വെട്ടുക്കിളി പ്രകാശ്, വിജയകുമാര്‍, ശ്രുതി ജയന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷെഹനാദ് ജലാല്‍ ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് രഞ്ജന്‍ എബ്രഹാം എഡിറ്റിങ്ങ് നിര്‍വ്വഹിക്കുന്നു. ഷാന്‍ റഹ്മാനാണ് സംഗീതം. ചിത്രം ഫെബ്രുവരി ഒന്നിന് തിയേറ്ററുകളില്‍ എത്തും.

സഹൃദയരെ ഉർവ്വശി തീയേറ്റേഴ്സ് അഭിമാനപുരസ്സരം അവതരിപ്പിക്കുന്നു " *സത്യം പറഞ്ഞാ വിശ്വസിക്കുവോ* "നിർമ്മാണ പങ്കാളിയായി…

Posted by Sandip Senan on Wednesday, 5 December 2018