നാലാം വാരത്തിലും ബിജുമേനോന്റെ ‘പടയോട്ടം’ തുടരുന്നു

Gambinos Ad
ript>

നാലാം വാരത്തിലും വിജയക്കുതിപ്പ് തുടര്‍ന്ന് ബിജുമേനോന്‍ നായകനായെത്തിയ പടയോട്ടം. റഫീഖ് ഏബ്രാഹാമിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം ഇപ്പോഴും കൂടുതല്‍ തിയേറ്ററുകളിലും ഹൗസ്ഫൂള്‍ ഷോകളാണ്. തീവണ്ടി, വരത്തന്‍, സാമി2 എന്നീ ചിത്രങ്ങളുമായി കടുത്ത മത്സരമുള്ളപ്പോഴും പടയോട്ടം തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നത് ചിത്രത്തെ കുടുംബപ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചിലേറ്റിയത് കൊണ്ടു തന്നെയാണ്. സെപ്റ്റംബര്‍ 14ന് ചിത്രം തിയേറ്ററുകളിലെത്തിയപ്പോള്‍ വമ്പന്‍ സ്വീകരണമാണ് പ്രേക്ഷകര്‍ നല്‍കിയത്.

Gambinos Ad

ബിജുമേനോന്‍ നായകനായി അടുത്ത കാലത്ത് തിയേറ്ററുകളിലെത്തിയ റോസാപ്പൂ, ഒരായിരം കിനാക്കളാല്‍, ഷെര്‍ലക് ടോംസ് എന്നീ ചിത്രങ്ങള്‍ സാമ്പത്തികമായി പരാജയമായിരുന്നു. അതില്‍ നിന്ന് വ്യത്യസ്തമായി പടയോട്ടത്തെയും ചെങ്കല്‍ രഘുവിനെയും മലയാളി സിനിമാപ്രേമികള്‍ ഇരു കൈയും നീട്ടി സ്വീകരിച്ചു. ജിസിസി യുഎഇ റിലീസിനും മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

തിരുവനന്തപുരം പശ്ചാത്തലമാക്കിയാണ് പടയോട്ടത്തിന്റെ കഥ ആരംഭിക്കുന്നത്. സേനന്‍ (ദിലീഷ് പോത്തന്‍), ശ്രീ (സൈജു കുറുപ്പ്), രഞ്ചു (സുധി കോപ്പ) പിങ്കു (ബേസില്‍ ജോസഫ്) എന്നീ നാല്‍വര്‍ സംഘത്തിലേക്ക് ചെങ്കല്‍ രഘു (ബിജു മേനോന്‍) എന്ന ഗുണ്ട വരുന്നതും, അവര്‍ തിരുവനന്തപുരത്തു നിന്ന് കാസര്‍ഗോഡേക്കും, അവിടെനിന്ന് തിരിച്ചും നടത്തുന്ന യാത്രയാണ് പടയോട്ടം പറയുന്നത്. യാത്രയ്ക്കിടയിലെ സംഭവവികാസങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ച് പറയുകയാണ് റഫീഖ് ഇബ്രാഹിം.