ബിജുമേനോനും ഷെയ്ന്‍ നിഗമും ഒന്നിക്കുന്നു; ജോണി ആന്റണിയുടെ സംവിധാനത്തില്‍ ‘ഡാനിയേല്‍ കേള്‍ക്കുന്നുണ്ട്’

ബിജുമേനോനും ഷെയ്ന്‍ നിഗവും ആദ്യമായി ഒന്നിക്കുന്നു. ജോണി ആന്റണിയുടെ സംവിധാനത്തിലൊരുങ്ങുന്ന ഈ ചിത്രത്തിനായി തിരക്കഥ രചിച്ചിരിക്കുന്നത് നവാഗതനായ അനില്‍ ലാലാണ്. ബിജുമേനോനും ഷെയ്ന്‍ നിഗത്തിനും പുറമേ ചിത്രത്തില്‍ ആരൊക്കെ അഭിനയിക്കുന്നുണ്ടെന്ന വിവരം പുറത്തുവിട്ടിട്ടില്ല.

മീശമാധവന്റെ നിര്‍മ്മാതാക്കളിലൊരാളായ സുധീഷും രക്ഷാധികാരി ബൈജുവിന്റെ നിര്‍മ്മാതാക്കളിലൊരാളായ അലക്‌സും ബിനുവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബര്‍ പകുതിയോടെ ആരംഭിക്കും. മധുനീലകണ്ഠനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീതം: വിദ്യാസാഗര്‍. എഡിറ്റിംഗ്: രഞ്ജന്‍ എബ്രഹാം

നിലവില്‍ മമ്മൂട്ടിയ്‌ക്കൊപ്പം ഗാനഗന്ധര്‍വനിലും മോഹന്‍ലാലിനോടൊപ്പം ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയിലും അഭിനയിക്കുകയാണ് ജോണി ആന്റണി.