രജിത് കുമാര്‍ കേന്ദ്രകഥാപാത്രമായി ചിത്രം വരുന്നു; 'അഞ്ജലി' മെയ് മാസം തുടങ്ങും

ആറ്റിങ്ങല്‍ക്കാരുടെ സിനിമയില്‍ ബിഗ്ബോസ് താരം രജിത് കുമാര്‍ കേന്ദ്രകഥാപാത്രമാകുന്നു. അഞ്ജലി പ്രൊഡക്ഷന്‍സിന്റെ പുതിയ സിനിമയായ “അഞ്ജലി” യിലാണ് രജിത് കേന്ദ്രകഥാപാത്രമാകുന്നത്. ഇന്ത്യയിലും അമേരിക്കയിലുമായി ചിത്രീകരിക്കുന്ന സിനിമയുടെ ചിത്രീകരണം മെയ് ആദ്യവാരം തുടങ്ങും.

രജിത് സാറിനൊപ്പം ബിഗ്ബോസിലെ തന്നെ “പവന്‍” കൂടി ഒന്നിക്കുന്ന ഈ പുതിയ ദൃശ്യവിരുന്നില്‍ മലയാളത്തിലെ മുന്‍നിര നടീനടന്മാരും ഒന്നിക്കുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോ യിലൂടെ ജനഹൃദയങ്ങളില്‍ സ്ഥാനം ഉറപ്പിച്ച ശരത് കുമാര്‍ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് അഞ്ജലിയില്‍ അവതരിപ്പിക്കുന്നത്.

ആറ്റിങ്ങല്‍ സ്വദേശികളായ രഞ്ജിത്ത് പിള്ള , മുഹമ്മദ് ഷാ കൂട്ടുകെട്ടാണ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് . അഞ്ജലി എന്റെര്‍റ്റൈന്മെന്റ്‌സ് 2 ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങി കഴിഞ്ഞു. അതില്‍ പ്രശസ്ത സംവിധായകന്‍ വി.കെ കരീം അണിയിച്ചൊരുക്കിയ താമര അടുത്ത് മാസം റിലീസിന് ഒരുങ്ങുകയാണ്.