ഇതാണ് ഞാന്‍ കഴിച്ചതില്‍ വച്ചേറ്റവും സ്വാദുള്ള ബിരിയാണി; മമ്മൂട്ടി വിളമ്പിയ ബിരിയാണിയെ കുറിച്ച് ബിബിന്‍ ജോര്‍ജ്

അഭിനയിക്കുന്ന സിനിമയുടെ ലൊക്കേഷനില്‍ സ്വന്തം കൈ കൊണ്ട് ബിരിയാണി ഉണ്ടാക്കി അണിയറപ്രവര്‍ത്തകര്‍ക്ക് സ്വയം വിളമ്പി നല്‍കുന്ന ഒരു പതിവ് മമ്മൂട്ടിക്കുണ്ട്. മലയാള സിനിമയിലെ ഭൂരിഭാഗം പേരും മമ്മൂട്ടിയുടെ കൈപ്പുണ്യം അനുഭവിച്ചു അറിഞ്ഞിട്ടുള്ളവരാണ്.

ഇപ്പോഴിതാ ആ സൗഭാഗ്യം കൈവന്നതിന്റെ സന്തോഷത്തിലാണ് നടനും തിരക്കഥാകൃത്തുമായ ബിബിന്‍ ജോര്‍ജ്.

മമ്മൂക്കയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന ഷൈലോക്ക് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് മമ്മൂട്ടിയുടെ കൈയില്‍ നിന്ന് തന്നെ ബിരിയാണി വാങ്ങി കഴിക്കുവാന്‍ ബിബിനും കൂട്ടര്‍ക്കും കഴിഞ്ഞത്. ഫെയ്സ്ബുക്കിലാണ് ബിബിന്‍ ജോര്‍ജ് തന്റെ സന്തോഷം പങ്കുവെച്ചത്.