‘കുഹുകു’ മൂളി, താളം പിടിച്ച് ഭാവന; ആത്മസുഹൃത്തെന്ന് രമ്യ, വീഡിയോ

പ്രിയ സുഹൃത്ത് രമ്യ നമ്പീശന്റെ പുതിയ ചിത്രം ‘കുഹുകു’വിന് ആശംസകളുമായി നടി ഭാവന. ചിത്രത്തില്‍ രമ്യ പാടിയിരിക്കുന്ന ‘കുഹുകു’ എന്ന ഗാനത്തിന് താളം പിടിച്ചാണ് ഭാവന രമ്യക്ക് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. പുതിയ പാട്ട് ഇഷ്ടമായെന്നും ഭാവന വീഡിയോയില്‍ പറഞ്ഞു. രമ്യ നമ്പീശന്‍ തന്നെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഓര്‍മ്മ വെച്ച കാലം മുതല്‍ തന്റെ സുഹൃത്തും ആത്മസഹോദരിയും പ്രതിബിംബവുമാണ് ഭാവനയെന്ന് രമ്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. എല്ലാ പ്രതിസന്ധികളിലും ഉയര്‍ച്ച താഴ്ചകളിലും കൂടെ നിന്ന, തനിക്കൊപ്പം പാറ പോലെ ഉറച്ച സുഹൃത്താണ് ഭാവനയെന്നും രമ്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. തനിയ്‌ക്കൊപ്പം നില്‍ക്കുന്നതിന് ഭാവനയക്ക് നന്ദി പറയുന്നതായും രമ്യ കുറിച്ചിട്ടുണ്ട്.

രമ്യ നമ്പീശന്‍ എന്‍കോര്‍ ഒരുക്കുന്ന കുഹുകുവിന്റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തെത്തിയത്. വയനാടിനുള്ള സ്‌നേഹം എന്ന പേരില്‍ എത്തിയ ടീസര്‍ വൈറലായിരുന്നു. സിനിമാരംഗത്തെ നിരവധി പേര്‍ രമ്യയ്ക്ക് ആശംസകളുമായി എത്തിയിരുന്നു.