വിവാഹാഘോഷങ്ങള്‍ക്ക് തുടക്കം , ഭാവനയുടെ മെഹന്തി ചിത്രങ്ങള്‍ വൈറലാകുന്നു

 

മലയാളത്തിന്റെ പ്രിയ നടി ഭാവനയുടെ വിവാഹത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. വിവാഹത്തിനു മുന്നോടിയായുള്ള മെഹന്തി സെറിമണിയുടെ ചിത്രങ്ങള്‍ ഇതിനകം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. . മഞ്ഞനിറത്തിലുള്ള അടിപൊളി ഗൗണാണ് നടി അണിഞ്ഞിരിയ്ക്കുന്നത്. കന്നഡ സിനിമാ നിരര്‍മ്മാതാവായ നവീനാണ് ഭാവനയുടെ വരന്‍.

ജനുവരി 22നാണ് വിവാഹമെന്ന് നടിയുടെ സഹോദരന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.  ഭാവനയുടെ ജന്മദേശമായ തൃശൂര്‍ വെച്ചാണ് കല്യാണം. കോവിലകത്തുംപാടത്തുള്ള ജവഹര്‍ലാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് 22ന് രാവിലെയാണ് വിവാഹം. മുഹൂര്‍ത്തം 10.30നും 11.30നും ഇടയിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുക്കുക.

കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ഭാവന കുറഞ്ഞ കാലം ഒട്ടേറെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകളില്‍ നായികയായി. ഭാവന അഭിനയിച്ച റോമിയോ എന്ന സിനിമയുടെ നിര്‍മാതാവായിരുന്നു വിവാഹം കഴിയ്ക്കാന്‍ പോകുന്ന നവീന്‍. നാലുവര്‍ഷത്തോളം നീണ്ട സൗഹൃദവും പ്രണയവും വിവാഹത്തിലെത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ തൃശൂരില്‍ വെച്ചാണ് ഇരുവരുടേയും വിവാഹ നിശ്ചയച്ചടങ്ങുകള്‍ നടന്നത്. നവീന്റെ അമ്മ മരിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകാന്‍ വേണ്ടി വിവാഹം നീട്ടിവെച്ചതായിരുന്നു.