‘ ബെൽ ബോട്ടം’ ചിത്രീകരണം പൂർത്തിയായി

അക്ഷയ് കുമാർ ചിത്രം ‘ ബെൽ ബോട്ടം’ ചിത്രീകരണം പൂർത്തിയായി.  ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തു വിട്ടു.

കോവിഡ് കാലത്ത് ചിത്രീകരണം തുടങ്ങി കോവിഡ് മാനദണ്ഡങ്ങളോടെ ചിത്രീകരണം  പൂർത്തീകരിച്ച ആദ്യ ബോളിവുഡ് ചിത്രമാണിത്.

അക്ഷയ് കുമാറിന് പുറമേ വാണി കപൂർ, ഹുമ ഖുറേഷി, ലാറ ദത്ത തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.   രഞ്ജിത് എം തിവാരി സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാ​ഗ്രാഹകൻ രാജീവ് രവിയാണ്.

Read more

എമ്മയ് എന്റർടെയിൻസുമായി ചേർന്ന് വാശു ഭഗ്നാനി, പൂജ എന്റർടെയ്ൻമെന്റസിന്റെ ബാനറിൽ എത്തുന്ന ചിത്രം നിർമ്മിക്കുന്നത് വാശു ഭഗ്നാനി, ജാക്കി ഭാഗ്നാനി എന്നിവരാണ്. 2021 ഏപ്രിലിലാണ് ചിത്രത്തിന്റെ റിലീസ്.