ധനുഷിന് ആരാധകര്‍ വക ബിയർ അഭിഷേകം

സെല്‍വരാഘവന്‍ ഒരുക്കിയ പുതിയ ധനുഷ് ചിത്രമാണ് നാനേ വരുവേന്‍. യജ്ഞമൂര്‍ത്തി ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രം ഗംഭീര സൈക്കോ ത്രില്ലറാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചിത്രത്തിന്റെ റിലീസിനോടനുബദ്ധിച്ച് ധനുഷിന് ബിയറഭിഷേകം നടത്തിയിരിക്കുകയാണ് ആരാധകര്‍.

നാനേ വരുവേന്‍ ചിത്രത്തിന്റെ പോസ്റ്ററില്‍ ബിയര്‍ കുപ്പി പൊട്ടിച്ച് ഒഴുക്കുന്ന ആരാധകരുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

ഇരട്ട സഹോദരന്‍മാരായിട്ടാണ് ചിത്രത്തില്‍ ധനുഷ് അഭിനയിച്ചിരിക്കുന്നത്. ചിത്രം നിര്‍മിച്ചിരിക്കുന്നത് കലൈപ്പുലി എസ് താണുവാണ്. കലാസംവിധാനം ബി കെ വിജയ് മുരുകന്‍. എഡിറ്റിംഗ് ഭുവന്‍ ശ്രീനിവാസന്‍. ‘മേയാത മാന്‍’ എന്ന ചിത്രത്തിലൂടെ തമിഴകത്ത് എത്തിയ ഇന്ദുജയാണ് ധനുഷിന്റെ നായികയാകുന്നത്.

സെല്‍വരാഘവനും ഒരു കഥാപാത്രമായി എത്തുന്നുമുണ്ട്.