ഓണ്‍ലൈനിലൂടെ പ്രതിമാസം നാലര ലക്ഷം; നടി ബീന ആന്റണിയുടെ ചിത്രം ഉപയോഗിച്ച് വമ്പന്‍ തട്ടിപ്പ്; നിയമ നടപടിക്കൊരുങ്ങി നടി

തന്റെ ചിത്രമുപയോഗിച്ച് ഓണ്‍ലൈനില്‍ നടക്കുന്ന വമ്പന്‍ തട്ടിപ്പിനെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി നടി ബീന ആന്റണി. “കരിയര്‍ ജേണല്‍ ഓണ്‍ലൈന്‍” എന്ന പേരിലുള്ള ഒരു ഓണ്‍ലൈന്‍ സൈറ്റിലാണ് ബീന ആന്റണിയുടെ ചിത്രം ഉപയോഗിച്ചുള്ള തട്ടിപ്പ്. വീട്ടിലിരുന്ന് ഓണ്‍ലൈന്‍ വഴി പ്രതിമാസം നാലര ലക്ഷത്തോളം രൂപ വരുമാനം ഉണ്ടാക്കുന്ന ആഭ കര്‍പാല്‍ എന്ന സ്ത്രീയുടെ വിജയ കഥയ്ക്കൊപ്പമാണ്, ആഭ കര്‍പാലിന്റെതെന്ന പേരില്‍ ബീന ആന്റണിയുടെ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.

ജോലി നഷ്ടപ്പെട്ട വീട്ടമ്മയായ ആഭ കര്‍പാല്‍ ഓണ്‍ലൈനിലെ ഡിജിറ്റല്‍ പ്രോഫിറ്റ് കോഴ്സിലൂടെ പ്രതിമാസം നാലര ലക്ഷം രൂപ വരെ സമ്പാദിക്കുന്നതായാണ് പരസ്യത്തില്‍ പറയുന്നത്.”നിങ്ങള്‍ക്ക് ഈ വീട്ടമ്മയുടെ വിജയ കഥ വിശ്വസിക്കാന്‍ പ്രയാസമായിരിക്കും” എന്ന തരത്തിലാണ് സൈറ്റില്‍ ഇവരുടെ കഥ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ കോഴ്സിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ പരസ്യത്തില്‍ കൊടുത്തിരിക്കുന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാനും നിര്‍ദേശമുണ്ട്.

അനുവാദം കൂടാതെ തന്റെ ചിത്രം ഉപയോഗിച്ചുള്ള ഈ ഗുരുതര തട്ടിപ്പിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ബീന ആന്റണി പറഞ്ഞു. താനുമായി ഈ ഓണ്‍ലൈന്‍ സൈറ്റിന് യാതൊരുവിധ ബന്ധവുമില്ലെന്നും ബീന വ്യക്തമാക്കുന്നു.

“”ഞാന്‍ സൈബര്‍ സെല്ലില്‍ പരാതി കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ ദിവസമാണ് സംഭവം ശ്രദ്ധയില്‍ പെട്ടത്. ഒരു സുഹൃത്ത് വിളിച്ചു പറയുകയായിരുന്നു. തൊട്ടു പിന്നാലെ പലരും വിളിച്ചു. ആദ്യം അത്ര കാര്യമാക്കിയില്ലെങ്കിലും പിന്നീട് അതിന്റെ ഗൗരവം മനസ്സിലായി. പരാതി കൊടുക്കണം എന്നാണ് എല്ലാവരും പറഞ്ഞത്. അവര്‍ വ്യക്തമാക്കുന്നു