നന്ദമൂരി ബാലകൃഷ്ണയുമായുളള റൊമാന്റിക് രംഗങ്ങള്‍ ശരിയാവുന്നില്ല, പ്രായവ്യത്യാസവും വില്ലനായി , പ്രയാഗയെ സിനിമയില്‍ നിന്ന് മാറ്റിയെന്ന് റിപ്പോർട്ട്

പ്രശസ്ത സംവിധായകന്‍ ബോയപതി ശ്രിനുവിന്റെ പുതിയ ചിത്രത്തിൽ നിന്ന് നടി പ്രയാഗ മാർട്ടിനെ  മാറ്റിയെന്ന് റിപ്പോർട്ട്.

ബിബി3 എന്ന് താത്കാലികമായി പേര് നല്‍കിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു.

എന്നാല്‍  നന്ദമൂരി ബാലകൃഷ്ണയുമായുളള  സ്‌ക്രീന്‍ കെമിസ്ട്രി പോര എന്ന കാരണത്താല്‍ പ്രയാഗയെ ചിത്രത്തില്‍ നിന്നും പുറത്താക്കിയതായി വാര്‍ത്തകള്‍. പ്രമുഖ തെലുങ്ക് മാധ്യമങ്ങളാണ് വാര്‍ത്ത പുറത്ത് വിട്ടത്.

പ്രയാഗയ്ക്ക് പകരം പ്രഗ്യ ജയ്‌സുവാള്‍ നന്ദമൂരി ബാലകൃഷ്ണയുടെ നായികയായെത്തും.