സ്റ്റൈലന്‍ ലുക്കില്‍ അനുഷ്ക്ക; ബാഗമതിയുടെ പ്രമോഷണല്‍ വീഡിയോ

ബാഹുബലി താരം അനുഷ്‌ക നായികയായെത്തുന്ന സോഷ്യോ ത്രില്ലര്‍ ചിത്രം ബാഗമതിയുടെ പ്രമോഷണല്‍ വീഡിയോ സോങ് പുറത്തുവിട്ടു. സുചിത്ര രചന നിര്‍വ്വഹിച്ച് ആലപിച്ചിരിയ്ക്കുന്ന ഗാനത്തിന് സംഗീതം പകര്‍ന്നിരിയ്ക്കുന്നത് എസ് തമനാണ്. അശോക് സംവിധാനം ചെയ്യുന്ന ഈ ത്രില്ലര്‍  ചിത്രത്തില്‍ അനുഷ്‌കയ്‌ക്കൊപ്പം മലയാള താരങ്ങളായ ജയറാം, ഉണ്ണിമുകുന്ദന്‍, ആശാ ശരത് എന്നിവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

തമിഴിലും തെലുങ്കിലും മലയാളത്തിലും ജനുവരി 26ന് ചിത്രം റിലീസ് ചെയ്യും. കേരളത്തില്‍ ചിത്രമെത്തിക്കുന്നത് ബി ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ആര്‍ ഡി ഇല്യൂമിനേഷന്‍സാണ്. സഞ്ചല , ബാഗമതി എന്നീ രണ്ടുവേഷത്തിലാണ് ചിത്രത്തില്‍ അനുഷ്‌കയെത്തുന്നത്.