53 ലക്ഷം കാഴ്ചക്കാര്‍; പൊളിച്ചടുക്കി പ്രഭാസിന്റെ 'ബാഡ് ബോയ്' അവതാരം

“സാഹോ”യിലെ പ്രഭാസിന്റെ “ബാഡ് ബോയ്” അവതാരത്തെ ഏറ്റെടുത്ത് ആരാധകര്‍. കഴിഞ്ഞ ദിവസം പുറത്തെത്തിയ ഗാനം 5.3 മില്യണ്‍ കാഴ്ചക്കാരുമായി വൈറലായിരിക്കുകയാണ്. പ്രഭാസിനൊപ്പം ബോളിവുഡ് സുന്ദരി ജാക്വലിന്‍ ഫെര്‍ണാണ്ടസാണ് ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ബാദ്ഷായും നീതി മോഹനും ചേര്‍ന്ന് പാടിയിരിക്കുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ബാദ്ഷായാണ്.

ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായാണ് ചിത്രം എത്തുന്നത്. മൂന്ന് വ്യത്യസ്ത ഭാഷകളില്‍ റിലീസിനെത്തുന്ന എത്തുന്ന ആദ്യ പ്രഭാസ് ചിത്രമെന്ന പ്രത്യേകതയും സാഹോയ്ക്കുണ്ട്. മലയാളം ഡബ്ബ് പതിപ്പും റിലീസ് ചെയ്യും. റണ്‍ രാജ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്താണ് സംവിധാനം. പ്രശസ്ത ഹോളിവുഡ് ആക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്‌സാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍.

ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് കലാസംവിധായകന്‍. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ മലയാളി താരം ലാല്‍, ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ എന്നിവര്‍ പ്രധാന വേഷത്തിലെത്തും. ആഗസ്റ്റ് 30 നാണ് ചിത്രത്തിന്റെ റിലീസ്.