ഏത്തവാഴയും എന്റെ ഫാന്‍ ആണെന്ന് അറിഞ്ഞതില്‍ സന്തോഷം: ട്രോള്‍ പങ്കുവെച്ച് ബാബു ആന്റണി

ബാബു ആന്റണി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ട്രോളാണ് സൈബറിടത്ത് വൈറലാകുന്നത്. “”ബാബു ആന്റണിയുടെ രൂപം ഏത്തവാഴയില്‍, എന്തുചെയ്യണമെന്നറിയാതെ സിനിമാലോകം”” എന്നായിരുന്നു ട്രോള്‍. ഒരു ആരാധകന്‍ അയച്ച കൊടുത്ത ഈ ട്രോള്‍ നടന്‍ തന്റെ പേജില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

“”ഇത് അയച്ചു തന്നവര്‍ക്കു നന്ദി. ഹൃദയം തുറന്ന് പൊട്ടിച്ചിരിക്കാനുള്ള വക ഇതിലുണ്ട്. ഏത്തവാഴയും എന്റെ ആരാധകരില്‍ ഒരാളാണെന്ന് കണ്ടതില്‍ സന്തോഷം”” എന്നാണ് ട്രോളിനൊപ്പം താരം കുറിച്ചത്. “”ഫ്രീക്കന്‍ ഏത്തവാഴ ആയിരിക്കും..ടാറ്റൂ കുത്തിയതാ””, “”വാഴ അടുത്തുള്ള വാഴകളെ ഇടിച്ചു കൊണ്ടിരിക്കുന്നു”” എന്നൊക്കെ രസകരമായ കമന്റുകളും വരുന്നുണ്ട്.

മലയാളത്തിലേക്ക് വന്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ബാബു ആന്റണി. ഒമര്‍ലുലു സംവിധാനം ചെയ്യുന്ന “പവര്‍സ്റ്റാര്‍” എന്ന ചിത്രത്തില്‍ താരം നായകനായി എത്തും. അക്ഷയ് കുമാറിനൊപ്പം ഒരു ബോളിവുഡ് ചിത്രത്തിലും ബാബു ആന്റണി അഭിനയിക്കുന്നുണ്ട്.