ആക്ഷന്‍ കിംഗ് ബാബു ആന്റണി ഹോളിവുഡിലേയ്ക്ക്; അരങ്ങേറ്റ ചിത്രം ബുള്ളറ്റ്‌സ്, ബ്ലേഡ്‌സ് ആന്‍ഡ് ബ്ലെഡ്

മലയാള സിനിമയുടെ ആക്ഷന്‍ കിംഗ് നടന്‍ ബാബു ആന്റണി ഹോളിവുഡിലേക്ക്. ബുള്ളറ്റ്സ്, ബ്ലെയ്ഡ്സ് ആന്‍ഡ് ബ്ലഡ് എന്ന ചിത്രത്തിലാണ് ബാബു ആന്റണി അഭിനയിക്കുന്നത്. വാറന്‍ ഫോസ്റ്റര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്ന ബുള്ളറ്റ്സ്, ബ്ലെയ്ഡ്സ് ആന്‍ഡ് ബ്ലഡ് ഒരു ആക്ഷന്‍ ചിത്രമാണ്. റോബര്‍ട്ട് ഫര്‍ഹാം, കൈന മകോയ്, ഡാര്‍വിന്‍ മെഡീറോ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്.

റോബര്‍ട്ട് ഫര്‍ഹാമിന്റെ സുഹൃത്തായാണ് ബാബു ആന്റണി വേഷമിടുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് യുഎസില്‍ പുരോഗമിക്കുകയാണ്. ഭരതന്‍ സംവിധാനം ചെയ്ത ചിലമ്പിലൂടെയാണ് ബാബു ആന്റണി സിനിമയിലേക്ക് എത്തുന്നത്. പിന്നീട് വില്ലന്‍ കഥാപാത്രങ്ങളേയും നായക കഥാപാത്രങ്ങളേയും അവതരിപ്പിച്ച ബാബു ആന്റണി ആക്ഷന്‍ ചിത്രങ്ങളിലൂടെയാണ് മലയാള സിനിമയില്‍ ഇരിപ്പിടം നേടിയത്.

https://www.facebook.com/babuantonypkm/videos/a.10203378372716205/10217865108235539/?type=2&theater

Read more

അടുത്തിടെ നിവിന്‍ പോളി നായകനായെത്തിയ കായംകുളം കൊച്ചുണ്ണി, മിഖായേല്‍ എന്നീ ചിത്രങ്ങളില്‍ ബാബു ആന്റണി അഭിനയിച്ചിരുന്നു. ഇതില്‍ കായംകുളം കൊച്ചുണ്ണിയില്‍ ശക്തമായ വേഷമാണ് ബാബു ആന്റണി കൈകാര്യം ചെയ്തത്.