സർക്കാർ ശമ്പളത്തിൽ സ്വജനപക്ഷപാതം വിശ്വാസവഞ്ചനയ്ക്ക് കേസെടുക്കണം’; കമലിന് എതിരെ പരാതി നൽകി  ബി. ഗോപാലകൃഷ്ണൻ

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിനെതിരെ പരാതി നൽകി  ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്‍.

ചലച്ചിത്ര അക്കാദമിയില്‍ പിന്‍വാതില്‍ നിയമനത്തിന് കമല്‍ ശിപാര്‍ശ ചെയ്‌തെന്നും വിശ്വാസവഞ്ചനയ്ക്ക് കേസെടുക്കണമെന്നും ആവശ്യപ്പെട്ട്  ഗോപാലകൃഷ്ണന്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

ചലച്ചിത്ര അക്കാദമിയില്‍ ഇടതുപക്ഷ അനുഭാവികളെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന കമലിന്റെ കത്ത് വിവാദമായിരുന്നു.

അക്കാദമദിയിലെ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ചുള്ള കത്തിലാണ് വിവാദ ആവശ്യം ഉന്നയിച്ചത്.