രജനിചിത്രം ഓഗസ്റ്റ് സിനിമാസിന്, കേരളത്തില്‍ വിതരണത്തിന് എടുത്തത് ബാഹുബലിയെ കടത്തിവെട്ടുന്ന തുകയ്ക്ക്

ശങ്കര്‍ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം 2.0 കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത് ഓഗസ്റ്റ് സിനിമാസ്. ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശിര്‍വാദ് സിനിമാസ് ഇതിന്റെ വിതരാവകാശത്തിനായി ശ്രമിച്ചിരുന്നു. ഇവരെ കടത്തിവെട്ടിയാണ് ഇപ്പോള്‍ ഓഗസ്റ്റ് സിനിമാസ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.

എസ്എസ് രാജമൗലിയുടെ ബാബുബലി സീരിസിനെ കടത്തിവെട്ടുന്ന തുകയ്ക്കാണ് ഓഗസ്റ്റ് സിനിമാസ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. 10.5 കോടി രൂപയായിരുന്നു ബാഹുബലിയ്ക്കായി ഗ്ലോബല്‍ യുണൈറ്റഡ് മീഡിയ മുടക്കിയത്. ഇപ്പോള്‍ ഓഗസ്റ്റ് സിനിമാസ് 2.0 ആയി മുടക്കുന്നത് 16 കോടി രൂപയാണ്.

രജനികാന്തിന്റെ സൂപ്പര്‍ഹിറ്റ് ബ്ലോക്ക്ബസ്റ്റര്‍ ചിത്രം എന്തിരന്റെ രണ്ടാം ഭാഗമായിട്ടാണ് 2.0 എത്തുന്നത്. ഏപ്രില്‍ 14ന് തിയേറ്ററിലെത്തുന്ന ചിത്രത്തിന് 450 കോടി രൂപയ്ക്ക് മുകളിലാണ് മുതല്‍മുടക്ക്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുഭാസ്‌ക്കരന്‍ അല്ലിരാജയാണ് ചിത്രം നിര്‍മ്മിക്കുന്നത്.