അറ്റ്‌ലീ-വിജയ് കൂട്ടുകെട്ട് വീണ്ടും? ആരാധകര്‍ക്ക് സൂചന നല്‍കി ട്വിറ്റര്‍ പോസ്റ്റ്

വിജയ്-അറ്റ്‌ലീ കൂട്ടുകെട്ടിലൊരുങ്ങിയ “ബിഗില്‍” 300 കോടി ക്ലബ്ബില്‍ ഇടം നേടി ചരിത്ര വിജയം കൈവരിച്ചിരിക്കുകയാണ്. ഇതോടെ അറ്റ്‌ലീ-വിജയ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. അറ്റ്‌ലീ ട്വിറ്ററില്‍ പങ്കുവച്ച ചിത്രമാണ് അടുത്ത ചിത്രം ഒരുങ്ങുന്നുവെന്ന സൂചന നല്‍കുന്നത്.

അറ്റ്‌ലീയും വിജയ്‌യും “”5″” നമ്പര്‍ ജേഴ്‌സി ഇട്ട് നില്‍ക്കുന്ന ചിത്രമാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. “രാജാറാണി”, “തെറി”, “മെര്‍സല്‍”, “ബിഗില്‍” എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം അഞ്ചാമതും വിജയ് ചിത്രം ഒരുക്കാനാണ് അറ്റ്‌ലീ തയാറെടുക്കുന്നത് എന്നാണ് ആരാധകര്‍ പറയുന്നത്.

സ്‌പോര്‍ട്‌സ് ത്രില്ലര്‍ ചിത്രമായ “ബിഗില്‍” പ്രഖ്യാപന വേള മുതല്‍ പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള ചിത്രമായിരുന്നു. “തെരി”ക്കും “മെര്‍സലി”നും ശേഷം അറ്റ്‌ലിയും വിജയ്യും ഒന്നിക്കുന്ന ചിത്രം പതിവ് രക്ഷക വേഷങ്ങള്‍ക്കപ്പുറം കാമ്പുള്ള കഥാപാത്രങ്ങള്‍ വിജയ്ക്ക് നല്‍കിയിട്ടുള്ളതാണ്. നയന്‍താര നായികയായെത്തിയ ചിത്രത്തില്‍ രായപ്പന്‍, മൈക്കല്‍ എന്നീ രണ്ട് വേഷങ്ങളിലാണ് വിജയ് എത്തിയത്.