' അസുരൻ' നൂറ് കോടി കടക്കുന്നു; ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ്

“വട ചെന്നൈ”ക്ക് ശേഷം വെട്രിമാരന്റെ സംവിധാനത്തില്‍ ധനുഷ് നായകനായ ചിത്രമാണ് അസുരൻ. ചിത്രം ഇറങ്ങി 10 ദിവസം പിന്നിടുമ്പോൾ ആകെ വരുമാനം ലഭിച്ചത് 100 കോടി രൂപയാണ്. ധനുഷിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമാണിത്.

മലയാളി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ ആണ് അസുരനിൽ ധനുഷിന്റെ നായിക ആയത്..ഇരുവരുടെയും പ്രകടനം തിയേറ്ററുകളിൽ നല്ല കൈയടി നേടുന്നു. റിലീസ് ചെയ്ത മിക്ക തിയേറ്ററുകളിലും രണ്ടാം വാരത്തിലും നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്നുണ്ട് അസുരൻ.

Read more

തിയേറ്റർ കളക്ഷൻ കൂടാതെ ദേശരാജ്യങ്ങളിലെ വിതരണാവകാശം, ഡിജിറ്റര്‍, ഓഡിയോ, സാറ്റലൈറ്റ് റൈറ്റ് എന്നിവ ചേർത്താണ് അസുരൻ നൂറു കോടി കളക്ഷൻ നേടിയത്. ചെന്നൈ ബോക്സ് ഓഫീസിൽ ഒരാഴ്ചയായി ഒന്നാം സ്ഥാനത്തു തുടരുന്ന സിനിമയും അസുരൻ ആണ്