കെട്ടിപ്പിടിച്ച് ഒരുമ്മ തര്വോ? ആസിഫ് അലിയോട് വീണക്ക് ചോദിക്കാനുള്ളത്

“കെട്ട്യോളാണ് എന്റെ മാലാഖ” എന്ന ആദ്യ ചിത്രം തന്നെ സൂപ്പര്‍ ഹിറ്റായതിന്റെ സന്തോഷത്തിലാണ് നടി വീണ നന്ദകുമാര്‍. സഹതാരം ആസിഫ് അലിയോട് തനിക്ക് ഇപ്പോള്‍ ചോദിക്കാനുള്ളത് കെട്ടിപ്പിടിച്ച് ഒരുമ്മ തരുമോ എന്നാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് വീണ.

ഒരു അഭിമുഖത്തിനിടെയാണ് വീണ ഇക്കാര്യം വെളിപ്പെടുത്തിയത്. “”സിനിമ ഹിറ്റായതിനാല്‍ ഭയങ്കര സ്‌നേഹം തോന്നുകയാണ് അതുകൊണ്ട് ആസിഫ് അലിയോട് ചോദിക്കാനുള്ളത് വന്നിട്ട് എന്നെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ തര്വോ എന്നാണ്”” എന്ന് വീണ പറയുന്നു.

https://www.instagram.com/p/B5mbYkcpFQ3/?utm_source=ig_embed

Read more

സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഈ വീഡിയോ. നടന്‍ ഷെയ്ന്‍ നിഗവും ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. നവാഗതനായ നിസ്സാം ബഷീര്‍ ഒരുക്കിയ കെട്ട്യോളാണ് എന്റെ മാലാഖ കൗതുകരമായ കുടുംബ കഥയാണ് പറയുന്നത്.