വീണ്ടും മനു രാഘവ്? ഏയ് ഒരിക്കലുമില്ലെന്ന് ആസിഫ് അലി

യുവ നടന്‍ ആസിഫ് അലിയുടെ ശ്രദ്ധേയമായ ചിത്രമാണ് “സാള്‍ട്ട് ആന്റ് പെപ്പര്‍”. ചിത്രത്തില്‍ മനു രാഘവ് എന്ന കഥാപാത്രമായാണ് ആസിഫ് എത്തിയത്. മനു രാഘവ് വീണ്ടും എത്തുന്നു എന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ വാര്‍ത്തകളെ തള്ളിക്കളഞ്ഞിരിക്കുകയാണ് താരം.

ബാബുരാജ് സംവിധാനം ചെയ്യുന്ന “ബ്ലാക്ക് കോഫി” എന്ന ചിത്രത്തിലാണ് ആസിഫ് വീണ്ടും മനു രാഘവ് ആകുമെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. ഒരു അഭിമുഖത്തിനിടെയാണ് റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്ന് താരം പ്രതികരിച്ചത്. ആഷിഖ് അബു സംവിധാനം ചെയ്്ത ചിത്രമാണ് സാള്‍ട്ട് ആന്റ് പെപ്പര്‍.

Read more

അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന “അണ്ടര്‍ വേള്‍ഡ്” ആണ്‍ റിലീസിനൊരുങ്ങുന്ന ആസിഫിന്റെ പുതിയ ചിത്രം. നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന “കെട്ട്യോളാണ് എന്റെ മാലാഖ”, ആര്‍.ജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന “കുഞ്ഞെല്‍ദോ”യുമാണ് ആസിഫിന്റെ പുതിയ ചിത്രങ്ങള്‍.