‘എന്റെ കോണ്‍ഫിഡന്‍സ് സര്‍ അണ്ടറെസ്റ്റിമേറ്റ് ചെയ്യരുത്’; ആസിഫിന്റെ ‘അണ്ടര്‍ വേള്‍ഡ്’ ടീസര്‍

ആസിഫ് അലി നായകനായെത്തുന്ന പുതിയ ചിത്രമാണ് അണ്ടര്‍ വേള്‍ഡ്. ചിത്രത്തിന്റെ പുതിയ ടീസര്‍ റിലീസ് ചെയ്തു. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രം രക്തം പൊടിയുന്ന കഥയുമായാണ് വരുന്നതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

2017 ല്‍ വന്ന ‘കാറ്റി’ന് ശേഷം വരുന്ന അരുണ്‍കുമാര്‍ അരവിന്ദ് ചിത്രമാണ് അണ്ടര്‍ വേള്‍ഡ്. അമല്‍ നീരദിന്റെ ‘സി.ഐ.എ’യുടെ രചന നിര്‍വഹിച്ച ഷിബിന്‍ ഫ്രാന്‍സിസ് ആണ് അണ്ടര്‍ വേള്‍ഡിന്റെയും തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആസിഫ് അലിയ്ക്കൊപ്പം ഫര്‍ഹാന്‍ ഫാസില്‍, മുകേഷ്, ലാല്‍ ജൂനിയര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് .

അലക്‌സ് ജെ പുളിയ്ക്കലാണ് ഛായാഗ്രഹണം. യക്‌സാന്‍ ഗാരി പെരേരയും നേഹ നായരും ചേര്‍ന്നാണ് ചിത്രത്തിന്  സംഗീതം ഒരുക്കുന്നത്. നിര്‍മ്മാണം ഡി14 എന്റര്‍ടെയ്ന്‍മെന്റ്‌സ്. വിതരണം ഫ്രൈഡേ ഫിലിം ഹൗസ്. ചിത്രം നവംബര്‍ ഒന്നിന് തിയേറ്ററുകളിലെത്തും.