കൈയില്‍ നിന്ന് പോയാല്‍ പിടിച്ചാല്‍ കിട്ടാത്ത ഒന്നായി മാറും ഇത് : ആസിഫ് അലി, വീഡിയോ

കൊറോണ വൈറസ് വ്യാപനം തടയുന്നതിന് വേണ്ടി  വീട്ടിൽ തന്നെയിരിക്കാം എന്ന് നടന്‍ ആസിഫ് അലി. ഫെയ്സ്ബുക്കില്‍ പങ്കുവെച്ച വീ‍ഡിയോയില്‍ ആണ് താരം ഈ കാര്യം വ്യക്തമാക്കുന്നത്.

രാജസ്ഥാനില്‍ നിന്നും തിരിച്ചെത്തിയ താരം ഇപ്പോള്‍ ക്വാറൻ്റൈനില്‍ കഴിയുകയാണ്. വീട്ടില്‍ പോകാന്‍ സാധിച്ചില്ലെന്നും 11 ദിവസമായി ഇവിടെ തുടരുകയാണെന്നും താരം വീഡിയോയില്‍ പറയുന്നു. എനിക്കറിയാം നിങ്ങള്‍ എല്ലാവരും വീടുകളില്‍ തന്നെയായിരിക്കും. നല്ലൊരു നാളെക്കായി നമുക്ക് വീട്ടിൽ തന്നെയിരിക്കാമെന്ന് താരം വീ‍ഡിയോയില്‍ പറയുന്നു.

പോലീസ്, ആരോഗ്യ പ്രവര്‍ത്തകര്‍, എല്ലാവരും നമുക്ക് വേണ്ടിയാണ് കഷ്ടപ്പെടുന്നത്. സമൂഹ വ്യാപനം ഇല്ലാതിരിക്കാന്‍ നമ്മള്‍ എല്ലാവരും വീട്ടില്‍ തന്നെ തുടരണമെന്നും താരം വീ‍ഡിയോയില്‍ പറയുന്നു. കൈയില്‍ നിന്ന് പോയാല്‍ പിടിച്ചാല്‍ കിട്ടാത്ത ഒന്നായി മാറും ഈ വൈറസ് അത് കൊണ്ട് എല്ലാവരും വീട്ടില്‍ തന്നെ ഇരിക്കണമെന്നും താരം വീഡിയോയില്‍ പറഞ്ഞു.

https://www.facebook.com/350589465064210/posts/2631654956957638/