ആഷിഖ് അബു മലയാള സിനിമയെ മൊത്തം വിലയ്ക്ക് വാങ്ങാൻ ശ്രമിക്കുകയാണോ? വൈറലായി കുറിപ്പ്

ആഷിഖ് അബുവിൻ്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു കൊണ്ടുള്ള ഒരു ഫെയ്സ്ബുക്ക് കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. ആഷിഖ് അബു മലയാള സിനിമയെ മൊത്തം വിലയ്ക്ക് വാങ്ങാൻ ശ്രമിക്കുകയാണോ? എന്നാണ് കുറിപ്പിലൂടെ ചോദിക്കുന്നത്.

കുറിപ്പിൻ്റെ പൂർണരൂപം

“നിലവിലെ മലയാള സിനിമയെ മൊത്തം വിലക്ക് വാങ്ങുവാനാണോ (ഓവർ ആയി ഒന്ന് പൊലിപ്പിക്കുന്നതാണ്) ആഷിഖ് അബു എന്ന ഫിലിം മേക്കർ ശ്രമിച്ചു കൊണ്ടിരിക്കുന്നത് എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. എന്തെന്നാൽ ഈ കോവിഡ് കാലഘട്ടത്തിൽ പലരും, പ്രത്യേകിച്ചു സിനിമാ മേഖലയിൽ വൻ തകർച്ച വർദ്ധിച്ചു വരുന്നു എന്ന് പറയുന്ന ഈ സാഹചര്യത്തിൽ ആഷിഖ് അബു ഇടവേളകളില്ലാതെ ഓരോ സിനിമയും അനൗണ്‍സ് ചെയ്തു കൊണ്ടിരിക്കുകയാണ്.”

സിനിമ അനൗണ്‍സ് ചെയ്യുന്ന കാര്യത്തിൽ സാക്ഷാൽ രാം ഗോപാൽ വർമ്മയെ പോലും എനിക്ക് തോല്പിക്കാൻ സാധിക്കും എന്ന മട്ടിൽ ആണ് ആഷിഖ് ഓരോ സിനിമയും അനൗണ്‍സ് ചെയ്യുന്നത്. അതിപ്പോ ഡയറക്ടർ ആയും പ്രൊഡ്യൂസർ ആയും കളം മൊത്തം ആഷിഖിന്റെ കയ്യിൽ..! കൂടെ ഉള്ളത് ആണെങ്കിലോ മലയാള സിനിമയെ ആകെ മൊത്തത്തിൽ നിയന്ത്രിക്കുന്നു എന്നു കരുതുന്ന മലപ്പുറം സിനിമാറ്റിക്ക് യൂണിവേഴ്‌സിലെ തന്നെ പ്രഗത്ഭന്മാരും കൊച്ചിൻ ലോബിയിലെ പഴയ സുഹൃത്തുക്കളും.”

മുമ്പ് സ്വർണ കടത്ത് കേസും മറ്റും വാർത്ത ആയപ്പോൾ ആണെന്ന് തോന്നുന്നു ഒരു വാർത്ത പൊങ്ങി വന്നത് ഈ അവസരത്തിൽ ഓർത്തു പോകുന്നു. മലയാള സിനിമയിൽ ഇവർ നടത്തുന്ന നിക്ഷേപങ്ങൾ കൊച്ചിയുമായി ബന്ധപ്പെട്ട സിനിമാ പ്രവർത്തകർ മുഖേന ആണ് നടന്നതെന്നും ഒക്കെ വാർത്ത വന്നെന്നു തോന്നുന്നു (വാർത്ത ആണോ ഗോസിപ് ആണോ എന്നൊന്നും കൃത്യമായി അറിവില്ല). എന്തായാലും ഇതൊക്കെ കൂട്ടി വായിക്കുമ്പോൾ ചെറിയ ചെറിയ സംശയങ്ങൾ പൊങ്ങി വരുന്നുണ്ട്. അസ് യൂഷ്വൽ മലയാളി കുത്തിത്തിരിപ്പ് തന്നെ ആന്നെന്നും നിങ്ങൾക്ക് തോന്നിയേക്കാം. അങ്ങനെ തോന്നിയാലും തെറ്റ് പറയാനാകില്ല”.

“നിലവിൽ ആഷിഖ് അബുവിന്റേതായി (ഡയറക്ടർ/പ്രൊഡ്യൂസർ) വരാൻ പോകുന്നു എന്ന് കേട്ട സിനിമകൾ ഏതൊക്കെയാണ് എന്നൊന്ന് നോക്കാം..! “നാരദൻ” സംവിധാനം: ആഷിഖ് അബു പ്രൊഡക്ഷൻ:- ആഷിഖും റിമയും സന്തോഷ് ടി കുരുവിളയും ചേർന്ന്, “പാർട്ടി” സംവിധാനവും തിരക്കഥയും വിനായകൻ, പ്രൊഡക്ഷൻ ആഷിഖും റിമ കല്ലിങ്കലും ചേർന്ന്. “തല്ലുമാല” സംവിധാനം മുഹ്‌സിൻ പരാരി പ്രൊഡക്ഷൻ ആഷിഖ് അബുവും റിമാ കല്ലിങ്കലും ചേർന്ന്. തിരക്കഥ മുഹ്‌സിൻ പെരാരിയും അഷറഫ് ഹംസയും ചേർന്ന്. മെയിൻ ലീഡ് ടോവിനോ തോമസ്, സൗബിൻ ഷാഹിർ.”
ഹാഗർ” സംവിധാനം ഹർഷദ് (ഉണ്ട റൈറ്റർ) പ്രൊഡക്ഷൻ ആഷിഖ് അബു, റിമ കല്ലിങ്കൽ, മെയിൻ ലീഡ് : റിമാ കല്ലിങ്കൽ, ഷറഫുദ്ദീൻ. “വാര്യം കുന്നൻ” സംവിധാനം ആഷിഖ് അബു പ്രൊഡക്ഷൻ സിക്കന്ദർ, മൊയ്‌ദീൻ, തിരക്കഥ ഹർഷാദ്, മെയിൻ ലീഡ് : പൃഥ്വിരാജ് “ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം” സംവിധാനം ആഷിഖ് അബു, തിരക്കഥ മുഹ്‌സിൻ പരാരി. സാനു ജോൺ വർഗീസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമ പ്രൊഡക്ഷൻ ആഷിഖ് അബുവും സന്തോഷ് ടി കുരുവിളയും ചേർന്ന്. ബിജുമേനോനും പാർവതി തിരുവോത്തും മെയിൻ ലീഡ്.”

ഈ അടുത്ത് സക്കറിയ സംവിധാനം ചെയ്ത് മിഹ്‌സിനും സക്കറിയയും ചേർന്നു തിരക്കഥ രചിച്ച ഹലാൽ ലൗ സ്റ്റോറി നിർമ്മിച്ചതും ആഷിഖ് അബു റിമാ കല്ലിങ്കൽ എന്നിവർ ചേർന്നായിരുന്നു. മായാനദിയും, 22 ഫീമെയിൽ കോട്ടയവും, മഹേഷിന്റെ പ്രതികാരവും, റാണി പത്മിനിയും വൈറസും, ഈ മ യൗ ഉം അടക്കം ആഷിഖ് അബു സംവിധാനം ചെയ്തതും പ്രൊഡ്യൂസ് ചെയ്തതുമായ കുറേ നല്ല സിനിമകളുമൊക്കെ സ്മരിക്കുമ്പോൾ മലയാള സിനിമയിൽ ഇവരുടെ സംഭാവനകൾ നല്ല രീതിയിൽ ഇനിയും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.”