കുറച്ചു പണം ഈ പാവങ്ങൾക്ക് കൊടുക്ക്‌, എന്നിട്ട് ഒരു പോസ്റ്റ്‌ ഇട്; ആര്യയ്ക്ക് എതിരെ വിമർശനം

ബിഗ് ബോസ് ഷോ നിര്‍ത്തിയെങ്കിലും ആര്യയ്ക്കെതിരെയുളള   വിമര്‍ശനങ്ങൾ ഇപ്പോഴും  തുടരുകയാണ്. ദിവസങ്ങള്‍ക്ക് മുമ്പാണ് അസുഖബാധിതനായി കഴിയുന്നൊരാളെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ആര്യയെത്തിയിരുന്നു.

ഇതുപോലെ എത്രയോ ജീവിതങ്ങൾ ഉണ്ട് , എല്ലാവരെയും ചിലപ്പോൾ സഹായിക്കാൻ പറ്റി എന്ന് വരില്ല എന്നാലും പറ്റുന്ന പോലെ നമുക്ക് എല്ലാവർക്കും ഒരുമിച്ചു ഒന്ന് ശ്രമിച്ചൂടെ ?? ഇങ്ങനെ ഒരു അവസ്ഥയിൽ ചോദിക്കാൻ പാടുണ്ടോ എന്നറിയില്ല പക്ഷെ പറ്റുന്നവർ ഇവരെ ഒന്ന് സഹായിക്കണം . നമ്മൾ എല്ലാവരും ഒരുമിച്ചു ശ്രമിച്ചാൽ സാധിക്കാത്തതായി ഒന്നുമില്ലെന്നും താരം കുറിച്ചിരുന്നു. പോസ്റ്റിന് കീഴിലായി നിരവധി പേരാണ് കമന്‍റുകളുമായെത്തിയത്.

കുറച്ചു ഈ പാവങ്ങൾക്ക് കൊടുക്ക്‌. എന്നിട്ട് ഒരു പോസ്റ്റ്‌ ഇട് . മനഃസാക്ഷിയുള്ളവർ ഇവിടെയുണ്ട്. അവർക്ക് സഹായിക്കാൻ നിങ്ങളുടെ ഒത്താശ വേണ്ട ഇങ്ങനെ പോകുന്നു വിമർശന കമന്റുകൾ.

കൂടുതല്‍ പേരും വിമര്‍ശിച്ചപ്പോള്‍ കുറച്ചു പേരാണ് ആര്യയുടെ തീരുമാനത്തിന് കൈയടിയുമായെത്തിയിട്ടുള്ളത്. എന്തായാലും  പോസ്റ്റ് ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.