'സഹിക്കാനാവാതെ റോക്കറ്റ് കടലില്‍ പോയി ആത്മഹത്യ ചെയ്തു'; ആര്യ ദയാലിന് വിമര്‍ശനങ്ങള്‍, 'അടിയേ കൊല്ലുതേ'ക്ക് ഡിസ്‌ലൈക്ക് പൂരം

യുവ ഗായിക ആര്യ ദയാലിന്റെ പുതിയ മ്യൂസിക് വീഡിയോക്ക് എതിരെയും രൂക്ഷ വിമര്‍ശനം. സഖാവ് എന്ന കവിത ആലപിച്ച് ശ്രദ്ധ നേടിയ ആര്യ നിരവധി ഗാനങ്ങള്‍ക്ക് കവര്‍ രൂപങ്ങളും അവതരിപ്പിച്ച് ശ്രദ്ധ നേടിയിട്ടുണ്ട്. സൂര്യ ചിത്രം വാരണം ആയിരത്തിലെ “അടിയേ കൊല്ലുതേ” എന്ന ഗാനമാണ് ആര്യ തന്റേതായ ശൈലിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

മെയ് അഞ്ചിന് റിലീസ് ചെയ്ത ഗാനം പെട്ടെന്ന് തന്നെ യൂട്യൂബില്‍ വൈറലായിരുന്നു. യൂട്യൂബില്‍ ട്രെന്‍ഡിംഗ് ലിസ്റ്റിലും എത്തി. എന്നാല്‍ ഗാനത്തിന് നേരെ ട്രോളുകളാണ് പ്രചരിക്കുന്നത്. ഇതോടെ ലൈക്കുകളേക്കാള്‍ കൂടുതല്‍ ഡിസ്‌ലൈക്കുകളാണ് ഗാനത്തിന് ലഭിക്കുന്നത്.

ഉന്റല്ലോ എയറില്‍ ഉന്റല്ലോ, പെര്‍ഫെക്റ്റ് ഒക്കെ, ചൈനയുടെ റോക്കറ്റ് പോലെ, എയറില്‍ പോവുമ്പോള്‍” വിക്കി” അണ്ണനെ കണ്ടാല്‍ എന്റെ അന്വേഷണം പറയണം തുടങ്ങി നിരവധി ട്രോളുകളും വിമര്‍ശന കമന്റുകളാണ് ഗാനത്തിന് കമന്റുകളായി എത്തുന്നത്.

ഹാരിസ് ജയരാജ് ഈണമിട്ട് ക്രിഷ്, ബെന്നി ദയാല്‍, ശ്രുതി ഹാസന്‍ എന്നിവര്‍ ചേര്‍ന്ന് പാടിയതാണ് “അടിയേ കൊല്ലുതേ” എന്ന ഗാനം. ഇതൊരു കവര്‍ ഗാനമല്ലെന്നും ജാം സെഷന്‍ ആയിരുന്നുവെന്നും ആര്യ വിശദീകരണം നല്‍കിയിട്ടുണ്ട്.