യഥാര്‍ത്ഥ നാഗവല്ലി ആരാണ്; ആ ചിത്രം വരച്ചതാര്? ഉത്തരം നല്‍കി കുറിപ്പ്

മലയാളി പ്രേക്ഷകര്‍ ഇന്നും മടുപ്പില്ലാതെ കാണുന്ന ചിത്രങ്ങളിലൊന്നാണ് “മണിച്ചിത്രത്താഴ്”. സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ നാഗവല്ലിയുടെ ചിത്രം വരച്ചതാരാണെന്ന് വിശദീകരിക്കുന്ന കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സുന്ദരിയായ അല്‍പം പേടിപ്പെടുത്തുന്ന നാഗവല്ലിയുടെ ഫോട്ടോ മാത്രമേ പ്രേക്ഷകര്‍ കണ്ടിട്ടുള്ളു. ഈ ചിത്രം വരച്ചത് എങ്ങനെയാണ് എന്നാണ് ഹരിശങ്കര്‍ ടി.എസ് എന്നയാള്‍ കുറിപ്പിലൂടെ വിശദമാക്കുന്നത്.

ഹരിശങ്കറിന്റെ കുറിപ്പ്:

കൊട്ടാരക്കെട്ടുകളുടെ പശ്ചാത്തലത്തില്‍ മിത്തും ഫാന്റസിയും കോര്‍ത്തിണക്കി ഫാസില്‍ ഒരുക്കിയ മണിച്ചിത്രത്താഴ് (1993) മലയാളിക്ക് നല്‍കിയ ചലച്ചിത്ര അനുഭവം വേറിട്ടതായി. സിനിമയില്‍ കേന്ദ്ര കഥാപാത്രമായ നാഗവല്ലി എന്ന അഭൗമ സൗന്ദര്യവതിയെ സംവിധായകന്‍ പ്രേക്ഷകരിലേക്ക് പകര്‍ത്തിയത് നാഗവല്ലിയുടെ ഒരു “ലൈഫ് സൈസ്” ചിത്രത്തിലൂടെയാണ്. സിനിമയും നാഗവല്ലിയും വലിയ ഹിറ്റ് ആയെങ്കിലും, നാഗവല്ലിയുടെ ആ ചിത്രം വരച്ചത് ആര് എന്ന് അധികം ആരും ചിന്തിച്ചിട്ട് ഉണ്ടാകില്ല.”

“തിരുവനന്തപുരം പേട്ട സ്വദേശിയും, ചെന്നൈയില്‍ 1960-70 കാലഘട്ടത്തില്‍ ബാനര്‍ ആര്‍ട്ട് വര്‍ക്കിലൂടെ പ്രശസ്തനുമായി ആര്‍ട്ടിസ്റ്റ് ശ്രീ ആര്‍. മാധവന്‍ ആണ് നാഗവല്ലിക്ക് രൂപം നല്‍കിയത്. “ലൈവ് മോഡല്‍” ഇല്ലാതെ വരച്ച ചിത്രം എന്ന പ്രത്യേകത നാഗവല്ലിക്കുണ്ട്. അദ്ദേഹത്തിന്റെ മരുമകന്‍ മണി സുചിത്രയാണ് മണിച്ചിത്രത്താഴിന്റെ ആര്‍ട്ട് ഡയറക്ഷന്‍ നിര്‍വഹിച്ചത്. മാന്നാര്‍ മത്തായി സ്പീക്കിംഗ്, ക്രോണിക് ബാച്ചിലര്‍, ഫ്രണ്ട്സ് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ആര്‍ട്ട് ഡയറക്ടര്‍ ആണ് മണി സുചിത്ര. ഇന്ത്യയിലെ ഇതിഹാസ തുല്യനായ കലാകാരന്‍ ആര്‍ട്ടിസ്റ്റ് കെ. മാധവന്റെ അമ്മാവന്റെ മകനാണ് ആര്‍ മാധവന്‍