ആര്‍ട്ടിക്കിള്‍ 370; ഞങ്ങള്‍ ടോസ് ഇട്ടു, ജോണ്‍ എബ്രഹാം ചെയ്യുമെന്ന് അക്ഷയ്കുമാര്‍

കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ ഈ തീരുമാനം എത്രത്തോളം ഫലപ്രദമാണെന്നും ശരിയാണെന്നും ചര്‍ച്ച കൊഴുക്കുന്നതിനിടയില്‍ ചിലര്‍ ട്രോളുണ്ടാക്കുന്നതിന്റെ തിരക്കിലായിരുന്നു. അക്ഷയ് കുമാറോ, ജോണ്‍ എബ്രഹാമോ? ആരാകും “ആര്‍ട്ടിക്കിള്‍ 370” സിനിമ ചെയ്യാന്‍ പോകുന്നത് എന്നായിരുന്നു ട്രോളുകള്‍.

തികച്ചും രസകരമായ മറുപടിയാണ് അക്ഷയ് കുമാര്‍ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയത്. താനും ജോണും അതിനെ കുറിച്ച് സംസാരിച്ചിരുന്നു. ഒടുവില്‍ ആ ചിത്രം ജോണ്‍ ചെയ്യുമെന്ന് തീരുമാനിച്ചു. ടോസിട്ടാണ് അത് തീരുമാനിച്ചതെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.

അക്ഷയ് കുമാര്‍ നായകനായ “മിഷന്‍ മംഗള്‍” ബോക്‌സ് ഓഫീസില്‍ തകര്‍ത്തോടുകയാണ്. ജോണ്‍ എബ്രഹാം നായകനായ “ബത്‌ലാ ഹൗസ്” എന്ന ചിത്രത്തിനും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.