പാര്‍ട്ടി ഓഫീസില്‍ അജു വര്‍ഗീസ്, പിന്നണിയില്‍ അരിവാള്‍ ചുറ്റികയും മാര്‍ക്‌സും ചെയും; ആര്‍ട്ടിക്കിള്‍ 21 ലുക്ക് പോസ്റ്റര്‍ വൈറല്‍

ലെനിന്‍ ബാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘ആര്‍ട്ടിക്കിള്‍ 21’ ചിത്രത്തിലെ അജു വര്‍ഗീസിന്റെ ലുക്ക് പോസ്റ്റര്‍ പുറത്ത്. പാര്‍ട്ടി ഓഫീസില്‍ നില്‍ക്കുന്ന അജുവിന്റെ ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കാള്‍ മാര്‍ക്‌സ്, അരിവാള്‍ ചുറ്റിക, ചെ ഗുവേരയുടെ വാക്കുകളും പിന്നണിയില്‍ കാണാം.

വാക്ക് വിത്ത് സിനിമ പ്രസന്‍സിന്റെ ബാനറില്‍ ജോസഫ് ധനൂപും പ്രസീനയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വ്യത്യസ്ത മേക്കോവറില്‍ എത്തിയ ലെനയുടെ ലുക്ക് നേരത്തെ ശ്രദ്ധേയമായിരുന്നു.

ജോജു ജോര്‍ജ്, ബിനീഷ് കോടിയേരി, മാസ്റ്റര്‍ ലെസ്വിന്‍, മാസ്റ്റര്‍ നന്ദന്‍ രാജേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. അഷ്‌കര്‍ ഛായാഗ്രഹണവും ഗോപി സുന്ദര്‍ സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു.

Right to Live, not just Survive..

Posted by Aju Varghese on Sunday, July 12, 2020

എഡിറ്റിംഗ് സന്ദീപ് നന്ദകുമാറും സൗണ്ട് ഡിസൈന്‍ രംഗനാഥ് രവിയുമാണ്. കലാസംവിധാനം അരുണ്‍ പി. അര്‍ജുന്‍. മേക്കപ്പ് റഷീദ് അഹമ്മദ്. വസ്ത്രാലങ്കാരം പ്രസാദ് ആനക്കര, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ശശി പൊതുവാള്‍, പി.ആര്‍.ഒ – എ.എസ്. ദിനേശ്.