അര്‍ജുന്റെ മൂക്കില്‍ നിന്നാണോ ഈ പുക! മോശമാണെന്ന് ആരാധകര്‍

താരാകല്യാണിന്റെ മകൾ സൌഭാഗ്യ സുഹൃത്ത്  അര്‍ജുനെ  അടുത്തിടെയാണ്  വിവാഹം ചെയ്തത്. ഇപ്പോഴിതാ  അര്‍ജുനൊപ്പമുള്ള പുതിയ ചിത്രങ്ങളുമായെത്തിയിരിക്കുകയാണ് സൗഭാഗ്യ.

അര്‍ജുന്‍ തന്നെ ചുംബിക്കുന്നതിന്റെയും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളുമാണ് സൗഭാഗ്യ പോസ്റ്റ് ചെയ്തത്. പുറകിലേക്കുള്ള ജീവിതത്തെ കുറിച്ച്‌ തിരിഞ്ഞുനോക്കി പശ്ചാത്താപിക്കാത്തതിന്റെ കാരണം ഈ മനുഷ്യനാണ്. സന്തോഷകരമായ ഭാവിയാണ് അദ്ദേഹം എനിക്കായി സമ്മാനിച്ചതെന്നും താരം കുറിച്ചിട്ടുണ്ട്

ജഗപൊക എന്ന ക്യാപ്ഷനോടെ പോസ്റ്റ് ചെയ്തിരുന്ന ചിത്രത്തില്‍ അര്‍ജുന്റെ മൂക്കില്‍ നിന്നാണോ ഈ പുകയെന്നുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പുക വലിക്കുന്നത് പോലെ തന്നെ അത് ശ്വസിക്കുന്നതും ദോഷമാണ്. താന്‍ മുമ്പ് സിഗരറ്റ് വലിച്ചിരുന്നുവെന്നും ഇപ്പോള്‍ കുറച്ചുവെന്നുമായിരുന്നു അര്‍ജുന്‍ മുമ്പ് പറഞ്ഞിരുന്നത്.