പാലക്കാടന്‍ പശ്ചാത്തലത്തില്‍ 'അര്‍ച്ചന 31 നോട്ട് ഔട്ട്'; ഐശ്വര്യ ലക്ഷ്മി ചിത്രം റിലീസ് തിയതി പുറത്തു വിട്ടു

ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രമാകുന്ന ‘അര്‍ച്ചന 31 നോട്ട് ഔട്ട് ഫെബ്രുവരി 11ന് തിയേറ്ററുകളിലെത്തും. അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ട്ടിന്‍ പ്രക്കാട്ട് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ഒരുക്കുന്നത്. അര്‍ച്ചന എന്ന സ്‌കൂള്‍ ടീച്ചര്‍ ആയാണ് ഐശ്വര്യ ചിത്രത്തില്‍ വേഷമിടുന്നത്.

സമ്പൂര്‍ണമായ ഒരു ഫാമിലി എന്റര്‍ടൈനര്‍ ആയ ചിത്രം അര്‍ച്ചന എന്ന കഥാപാത്രത്തിന് ഒരു കല്യാണ ആലോചന വരുന്നതിനു ശേഷം അവളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ സംബന്ധിച്ച കഥയാണ് ചിത്രം പറയുന്നത്. പാലക്കാടന്‍ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെ ബാനറില്‍ സിബി ചാവറ, രഞ്ജിത്ത് നായര്‍ തുടങ്ങിയവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. അഖില്‍ അനില്‍കുമാര്‍, അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഇന്ദ്രന്‍സ്, രമേഷ് പിഷാരടി, ലുക്ക്മാന്‍ തുടങ്ങി ഒട്ടനവധി പുതുമുഖ താരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം ജോജി, ലൈന്‍ പ്രൊഡ്യൂസര്‍ ബിനീഷ് ചന്ദ്രന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷബീര്‍ മലവെട്ടത്ത്, എഡിറ്റിംഗ് മുഹസിന്‍ പി.എം, സംഗീതം രജത്ത് പ്രകാശ്, മാത്തന്‍.

വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്‌സ് സേവിയര്‍. അസോസിയേറ്റ് ഡയറക്ടര്‍ സമന്ത്യക് പ്രദീപ്, സൗണ്ട് ഡിസൈന്‍ പി സി വിഷ്ണു, അരുണ്‍ എസ് മണി, ഫൈനല്‍ മിക്‌സ് പി.സി വിഷ്ണു, പരസ്യകല ഓള്‍ഡ് മങ്ക്‌സ്, പി.ആര്‍.ഒ എസ്.എസ് ദിനേശ്, ശബരി, ഓണ്‍ലൈന്‍ പി.ആര്‍.ഒ ഒബ്‌സ്‌ക്യൂറ.