നിങ്ങള്‍ക്കുള്ള മരുന്നും കള്ളും വരെ ശരിയാക്കിയിട്ടുണ്ട്, അരവിന്ദ് കെജ്‌രിവാളിന്റെ നാക്കുപിഴ, ഞെട്ടി എഴുന്നേറ്റ് നോക്കുന്ന രമണന്‍: ഹരിശ്രീ അശോകന്‍ പങ്കുവെച്ച വീഡിയോ

രാഷ്ടീയ പ്രവര്‍ത്തകന് പൊതു സദസ്സില്‍ നാക്കുപിഴയ്ക്കുന്നത് സങ്കല്‍പിച്ച നോക്കൂ ? ട്രോളിന് മറ്റൊന്നും വേണ്ട. അത്തരത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സംഭവിച്ച പിഴവാണ് ഇപ്പോള്‍ ട്രോളുകള്‍ക്ക് വഴിവെച്ചിരിക്കുന്നത്.

സ്‌കൂളില്‍ നടപ്പാക്കിയ പദ്ധതികളെക്കുറിച്ച് പറയുന്നതിനിടെ കള്ള് വരെ നല്‍കിയിട്ടുണ്ടെന്ന് പറയുന്ന മുഖ്യമന്ത്രിയെ ഉറക്കത്തില്‍ നിന്നും ഞെട്ടി എണീറ്റ് നോക്കുന്ന രമണന്റെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. കള്ളല്ല മരുന്ന്. മാറിയതാണെന്നും മന്ത്രി തിരുത്തുന്നുണ്ട്. രമണനെ സ്‌ക്രീനില്‍ അവതരിപ്പിച്ച ഹരിശ്രീ അശോകന്‍ വീഡിയോ പങ്കുവച്ചിട്ടുണ്ട്.

‘നിങ്ങള്‍ക്ക് സ്‌കൂളുകള്‍ നടപ്പിലാക്കി. കുടിവെള്ളം നടപ്പിലാക്കി. നിങ്ങള്‍ക്കുള്ള മരുന്നും കള്ളുംവരെ സെറ്റാക്കിയിട്ടുണ്ട്. കള്ളല്ലാ…. മരുന്ന്…മാറിയാതാ’- എന്നാണ് അരവിന്ദ് കെജ്രിവാള്‍ വീഡിയോയില്‍ പറയുന്നത്.