ഐശ്വര്യ റായിയ്ക്ക് ഒപ്പം മകൾ ആരാധ്യയും , വെെറലായി വീഡിയോ, അമ്മയെ പോലെ തന്നെയെന്ന് ആരാധകർ

കാൻ ചലച്ചിത്രമേളയിൽ ഇത്തവണ ഐശ്വര്യ റായിയ്ക്ക് ഒപ്പം മകൾ ആരാധ്യയും. മെയ് 17 മുതൽ മെയ് 28 വരെ നടക്കുന്ന കാൻ ഫിലിം ഫെസ്റ്റിവലിൽ പങ്കടുക്കാൻ കുടുംബസമേതം യാത്രതിരിച്ച അഭിഷേക് ബച്ചനും ഐശ്വര്യ റായ്ക്ക് ഒപ്പം ഇത്തവണ മകൾ ആരാധ്യയുമുണ്ട്. മുബെെ വിമാനത്താവളത്തിലെത്തിയ ഇവരുടെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ ആരാധകർ ഏറ്റെടുക്കുകയാണ്.

അമ്മയുടെ തോളൊപ്പമെത്തിയ ആരാധ്യ തന്നെയാണ് വിഡിയോയുടെ ശ്രദ്ധാകേന്ദ്രം. അമ്മയ്ക്കൊപ്പം ഫോട്ടോ എടുക്കാൻ തിരക്കുകൂട്ടുന്ന ആരാധകർക്കായി മാറി കൊടുക്കുന്ന ആരാധ്യയെയും വിഡിയോയിൽ കാണാം. അമ്മയുടെ തോളൊപ്പമെത്തിയെന്നും സുന്ദരിയാണെന്നും ആരാധകർ അഭിപ്രായപ്പെടുന്നു.

മെയ് 17 മുതൽ മെയ് 28 വരെ നടക്കുന്ന കാൻ ഫിലിം ഫെസ്റ്റിവലിൽ നിരവധി ബോളിവുഡ് താരങ്ങളാണ് പങ്കെടുക്കുന്നത്. ദീപിക പദുക്കോൺ, ഹിന ഖാൻ, പൂജാ ഹെഗ്‌ഡെ, അദിതി റാവു ഹൈദരി, നയൻതാര എന്നിവരും ഈ പട്ടികയിൽ ഉൾപ്പെടുന്നു. കാൻ ചലച്ചിത്ര മേളയിലെ നിറസാന്നിധ്യമാണ് ഐശ്വര്യ. വർഷങ്ങളായി, കാൻ റെഡ് കാർപെറ്റിൽ ‌കോസ്മെറ്റിക് ബ്രാൻഡിനായി നടി ഇന്ത്യയെ പ്രതിനിധീകരിച്ചു.

റെഡ് കാർപെറ്റിലെ ഐശ്വര്യയുടെ ചില അവിസ്മരണീയ ലുക്കുകൾ ഫാഷൻ ലോകത്തും ശ്രദ്ധനേടിയിരുന്നു. കാൻ 2017 റെഡ് കാർപെറ്റ് ഇവന്റിലെ ഐശ്വര്യയുടെ സിൻഡ്രെല്ല ഗൗണും കാൻ 2018 ലെ താരത്തിന്റെ ബട്ടർഫ്ലൈ വേഷവും ഐശ്വര്യയുടെ ചില അവിസ്മരണീയ ലുക്കുകളിൽ ഉൾപ്പെടുന്നു.